പാലക്കാട്: മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കഥാകൃത്ത് കെ.വി. അനൂപിന്റെ സ്മരണാര്‍ഥം 'സര്‍ഗതുളസി' സാഹിത്യവേദി നല്‍കുന്ന പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് ഇ.കെ. ഷാഹിനയും പ്രീതി മറ്റത്തിലും അര്‍ഹരായി.
ഇ.കെ. ഷാഹിന രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'കാറ്റും വെയിലും ഇലയും പൂവും പോലെ' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
യുവസാഹിത്യ പുരസ്‌കാരത്തിനാണ് പ്രീതി മറ്റത്തില്‍ രചിച്ച 'തപ്ത സാഗരം' എന്ന കവിതാ സമാഹാരം അര്‍ഹമായത്. 5001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
നവംബര്‍ അവസാനം പാലക്കാട്ട് കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും സാഹിത്യകാരനുമായ പായിപ്ര രാധാകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 'സര്‍ഗതുളസി'പ്രസിഡണ്ട് പവിത്രന്‍ ഓലശ്ശേരി, അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ഡോ. അജിത് ബാബു, കഥാകൃത്ത് ചന്ദു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Sargathulasi K.V. Anoop literary awards 2025
Published: 12 Sept 2025, 07:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented