'ജീവിതസായന്തനം നിങ്ങളുടെ ജീവിതത്തിലെ മികച്ച കാലയളവാകും.' -പ്രശസ്ത ബാലസാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് പുതിയ പുസ്തകമായ 'ദി ഗോള്‍ഡന്‍ ഇയേഴ്‌സ്'ലൂടെ പറയുന്നു.

To advertise here,

അറുപത് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാരുടെ സന്തോഷത്തിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം ബോണ്ടിന്റെ 89-ാം ജന്മദിനമായ മേയ് 19-ന് പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് പ്രഖ്യാപിച്ചു.

'മരം കയറാനോ, സ്‌കൈ ഡൈവിങ് ചെയ്യാനോ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കു വേണ്ടിയാണ് ഈ പുസ്തകം. എങ്കിലും ജീവിതസായന്തനത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവയില്‍ ചിലതിനെപ്പറ്റിയാണ് പുസ്തകത്തിലുള്ളത്. അല്പം സമര്‍പ്പണവും ശ്രദ്ധയും സ്‌നേഹവുമുണ്ടെങ്കില്‍ ഈ വര്‍ഷങ്ങള്‍ മികച്ചതാക്കി മാറ്റാനാകും'- റസ്‌കിന്‍ ബോണ്ട് പറയുന്നു.