തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡോ. മീന ടി. പിള്ള. 'എഴുതിപ്പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്ന പ്രചരണങ്ങള്‍ സത്യമല്ല. കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് പ്രസാധകരുമായി ആലോചന നടത്തിയത്. ചരിത്രത്തിന്റെ ഭാഗമായവരെല്ലാം പുസ്തകത്തിലുള്‍പ്പെടും. പിണറായിയുടെ ജീവചരിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനാവില്ല. പ്രസാധകരുമായിട്ടുള്ള ഉടമ്പടിയുടെ ഭാഗമാണ് എഴുതി പൂര്‍ത്തിയാക്കാത്ത പുസ്തകത്തിന്റെ സ്വകാര്യതകള്‍ സൂക്ഷിക്കുക എന്നത്'.- മീന ടി. പിള്ള പ്രതികരിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പിണറായി വിജയന്‍ നല്‍കിയ സംഭാവനകളെക്കുറിച്ചോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്ന ആധികാരികമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് പിണറായിയുടെ ജീവചരിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നത്.
Content Highlights: pinarayi vijayan biography confidentiality to be kept author meena t pillai
Published: 29 Nov 2023, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented