കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണാര്‍ഥമേര്‍പ്പെടുത്തിയ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന് സമ്മാനിച്ചു. കവിയും ഗാനരചയിതാവുമായ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ റഫീക്ക് അഹമ്മദിനെ പൊന്നാടയണിയിച്ചു. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്.
പത്മരാഗക്കല്ലു പതിച്ച ഫലകവും 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി. ചാത്തുക്കുട്ടി, എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ബി.കെ. ഹരിനാരായണന്‍, ഷീലാ ടോമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Writer Rafeek Ahammed received Padmaprabha Award 2024
Published: 22 Jan 2025, 04:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented