സുൽത്താൻബത്തേരി: ഭാഷാധിനിവേശം മലയാളം വലിയതോതിൽ നേരിടുന്നുവെന്നും ഇത് ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞാൽ മാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിർത്താനാകൂവെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.

To advertise here,

അഡ്വ. തങ്കച്ചൻ രചിച്ച ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’, ‘പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ രണ്ട് പുസ്തങ്ങളുടെ പ്രകാശനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാഷാധിനിവേശ പ്രവണതകളിൽനിന്നും നാശത്തിൽനിന്നും ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പുസ്തകം ശരിയായ വഴികാട്ടിയായി നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. അബ്ദുൾ കലാം ആസാദ് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, പ്രൊഫ. താരാ ഫിലിപ്പ്, ഫാ. സിജു കുര്യാക്കോസ്, കെ.ജെ. ദേവസ്യ, സി.പി. അഷ്‌റഫ്, തോമസ് വടക്കനാട്, അഡ്വ. തങ്കച്ചൻ, മുജീബ് റഹ്‌മാൻ അഞ്ചുകുന്ന് തുടങ്ങിയവർ സംസാരിച്ചു.