കോഴിക്കോട്: മുറിച്ചുമാറ്റപ്പെട്ട ചരിത്രമാണ് ഗുജറാത്ത് വംശഹത്യയുടേതെന്നും ബിജെപി സര്‍ക്കാരിനും നരേന്ദ്രമോദിക്കും ആ ചരിത്രം ആരെയും ഓര്‍മ്മിപ്പിക്കാന്‍ താത്പര്യമില്ലെന്നും എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിച്ച 'വംശഹത്യാചരിത്രം മുറിച്ചുമാറ്റുമ്പോള്‍' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സംഘപരിവാറിനെതിരായ ചിത്രങ്ങള്‍ക്കുനേരേ റോഡിലിറങ്ങിയാണ് അവര്‍ പ്രതിഷേധിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ മെര്‍സല്‍ സിനിമയ്‌ക്കെതിരായി സംഘപരിവാര്‍ തെരുവിലിറങ്ങിയപ്പോള്‍ തമിഴ് സിനിമാലോകം അതിനെ ഒന്നിച്ചെതിര്‍ത്തു.

എന്നാല്‍, 'എമ്പുരാന്' നേരേയുള്ള ആക്രമണം സൈബര്‍ ലോകത്തായിരുന്നു. ഇന്റര്‍നെറ്റ് ലോകത്തെ വിവരങ്ങളറിയാത്ത രാജ്യത്തെ വലിയൊരു വിഭാഗംകൂടി ആ ചരിത്രം അറിയാതിരിക്കാനാണിത്. ഗുജറാത്ത് വംശഹത്യ പ്രമേയമാക്കി മുന്‍പും സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍, ബോക്‌സ് ഓഫീസ് ഹിറ്റാവുന്ന ഒരു മാസ് മസാല സിനിമയില്‍ ഇത് പ്രമേയമായതാണ് ഇവരെ ചൊടിപ്പിച്ചത്.

സ്ത്രീകളെ സംരക്ഷിക്കുന്ന സൃഷ്ടികള്‍ ജനിപ്പിക്കാന്‍ എഴുത്തുകാര്‍ക്ക് സമൂഹത്തില്‍ എവിടെനിന്നും പിന്തുണ കിട്ടുന്നില്ല. എമ്പുരാന്‍ നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശമല്ല, മറിച്ച് കലാപത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. വി. മുസഫര്‍ അഹമ്മദ്, ഇ.വി. ഹസീന, എ.കെ. അബ്ദുള്‍ ഹക്കീം എന്നിവരും സംസാരിച്ചു.