ഓവര്‍സീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ എമ്പുരാനെ പിന്നിലാക്കി യുവതാരചിത്രം
മലയാളത്തില്‍ എക്കാലത്തെയും വലിയ പണക്കൊയ്ത്ത് നടത്തിയ സിനിമയാണ് എമ്പുരാന്. മോഹന്‍ലാല്‍ നായകനായ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 265 കോടിയില്‍ അധികമാണ്. കൂടാതെ ഓവര്‍സീസ് ബോക്സ് ഓഫീസില്‍ ഈ വര്‍ഷം ഇന്ത്യയിലെ മറ്റ് എല്ലാ ഭാഷകളിലെ ചിത്രങ്ങളും എടുത്താലും ഒന്നാം സ്ഥാനം എമ്പുരാനായിരുന്നു. എന്നാല്‍ ലാലേട്ടന് സിനിമയുടെ റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ബോളിവുഡ് ചിത്രം. എമ്പുരാനെ ഈ വര്‍ഷത്തെ ഓവര്‍സീസ് റെക്കോര്‍ഡില്‍ നിന്ന് താഴെയിറക്കിയത് മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ഹിന്ദി ചിത്രമാണ്. ജൂലൈ 18-ന് റിലീസ് ചെയ്ത ചിത്രത്തില്‍ നവാഗതനായ അഹാന് പാണ്ഡേ, അനീത് പദ്ദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഓഗസ്റ്റ് 5 ന് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 507 കോടി രൂപയാണ്. എമ്പുരാന്റെ ഓവര്‍സീസ് ബോക്സ് ഓഫീസ് കളക്ഷന്‍ 142.25 കോടി ആയിരുന്നെങ്കില്‍ സൈയാര വിദേശത്തുനിന്ന് ഇതുവരെ നേടിയിരിക്കുന്നത് 144 കോടിയാണ്. 22 ദിവസത്തെ കണക്കാണ് ഇത്.
inshort-Bollywood`s `Saiyaara` surpasses Mohanlal`s `Empuraan` in overseas box office collections, grossing over 507 crores globally.
Content Highlights: Empuraan`s Overseas Box Office Record Broken
Published: 10 Aug 2025, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented