തൃക്കരിപ്പൂര്‍: ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ പേരില്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് എന്‍.എസ്.മാധവനെ തിരഞ്ഞെടുത്തു. ചെറുകഥ, നോവല്‍ മേഖലയിലെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം.

To advertise here,

ഞായറാഴ്ച വൈകിട്ട് മൂന്നിന് മാണിയാട്ട് വിജ്ഞാനദായിനി വായനശാലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. കെ.പി.മോഹനന്‍ പുരസ്‌കാരം സമ്മാനിക്കും. നാടകകൃത്തും രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷനാകും. ഡോ. ഇ.ഉണ്ണികൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ എം.വി.കോമന്‍ നമ്പ്യാര്‍, കെ.മോഹനന്‍, ഇ.പി.രാജഗോപാലന്‍, രാഘവന്‍ മാണിയാട്ട് എന്നിവര്‍ പങ്കെടുത്തു.