കൊച്ചി ''എനിക്കല്ല, മറ്റാര്‍ക്കും നിങ്ങള്‍ക്കുവേണ്ടി ആ വഴിയി ലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. നിങ്ങള്‍ സ്വയം അതില്‍ യാത്ര ചെയ്യണം. അത് ദൂരെയല്ല, എത്താവുന്ന ദൂരത്താണ്...'' വാള്‍ട്ട് വിറ്റ്മാന്റെ വാക്കുകള്‍പോലെയാണ് ചില വഴികളും സഞ്ചാരങ്ങളും. അക്ഷരങ്ങള്‍ മണക്കുന്ന പുസ്തകപ്പുരകളിലേക്കു ള്ള സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ എന്നും ആ വഴികളിലൂടെ ഒഴുകിയ പുഴയിലെ തുള്ളികളാ യിരിക്കും. കലൂരിലെ നവീകരിച്ച 'മാതൃഭൂമി' ബുക്സ്റ്റാള്‍ ഏഴാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ആ പുഴയിലെ തിരകള്‍ വീണ്ടും നമ്മളെയെല്ലാം തഴുകും.

To advertise here,

അനുഭവങ്ങളുടെ താഴ്‌വരകളിലേക്ക് തുറക്കുന്ന പുതിയ വാതിലുകളാണ് കഥകളെന്ന് അടിവരയിടുന്ന എത്രയോ പുസ്തകങ്ങള്‍. 'മാതൃഭൂമി' ബുക്സ്റ്റാളില്‍ കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് അക്ഷരങ്ങളുടെ തിരകളില്‍ നനഞ്ഞ എത്രയോ പേരുണ്ട്. അവരെയെല്ലാം ഓര്‍ത്തുകൊണ്ടും ഇനി വരുന്നവരെ സ്വാഗതം ചെയ്തുമാണ് കലൂരിലെ നവീകരിച്ച 'മാതൃഭൂമി' ബുക്സ്റ്റാള്‍ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

നവംബര്‍ 20 മുതല്‍ 26 വരെയാണ് 'മാതൃഭൂമി' ബുക്സ്റ്റാളി ന്റെ ഏഴാം വാര്‍ഷികാഘോഷം. 20-ന് വൈകുന്നേരം അഞ്ചു മണിക്ക് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ ഏഴാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. രതി മേനോന്‍ പരിഭാഷപ്പെടുത്തിയ 'സോഫിയ ടോള്‍സ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും' എന്ന പുസ്തകം പ്രകാശനം ചെയ്യും.

എഴുത്തുകാരായ ചന്ദ്രമതി, ഡോ. സുലോചന നാലപ്പാട് എന്നിവര്‍ പങ്കെടുക്കും. ചന്ദ്രമതിയുടെ 'ഒഴുകാതെ ഒരു പുഴ' എന്ന പുസ്തകത്തിന്റെ ചര്‍ച്ചയുമുണ്ടാകും.

21-ന് വായനക്കാരുടെ പ്രതിമാസ കൂട്ടായ്മയില്‍ ജീത് തയ്യിലിന്റെയും പ്രിയ ജോസഫിന്റെയും പുതിയ പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യും. 24-ന് എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മകള്‍ ജീവചരിത്രകാരന്‍ ഡോ. കെ. ശ്രീകുമാറും ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസും പങ്കുവയ്ക്കും. 25-ന് പുസ്തകചര്‍ച്ചയില്‍ സോക്രട്ടീസ് കെ. വാലത്ത്, ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവര്‍ പങ്കെടുക്കും. 26-ന് സമാപന സമ്മേളനത്തില്‍ എഴുത്തുകാരും വായനക്കാരും പ്രസാധകരും പുസ്തക വില്‍പ്പനക്കാരുമെല്ലാം സംഗമിക്കുന്ന സായാഹ്നവുമുണ്ടാകും. നവംബര്‍ 23-ന് ഏറെ ആകര്‍ഷകവും വ്യത്യസ്തവുമായൊരു യാത്രയും ഒരുക്കുന്നുണ്ട്. തസ്രാക്കിലേക്കൊരു യാത്ര എന്ന ഈ പരിപാടിയില്‍ 'മാതൃഭൂമി' ബുക്‌സ്‌ഫോറിലെ വായനക്കാര്‍ ക്ലാസിക് നോവലായ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ദേശത്തേക്ക് യാത്ര പോകും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ പുസ്തകങ്ങള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്.