
മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് പ്രൊഫ. എം. കുഞ്ഞാമന്. സാഹിത്യ അക്കാദമി സെക്രട്ടറിയോട് ഇക്കാര്യം അറിയിച്ചതായും കുഞ്ഞാമന് വ്യക്തമാക്കി.
താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്കാരം കൃതജ്ഞതാപൂര്‍വം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമന് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ബുധനാഴ്ചയാണ് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രൊഫ. എം. കുഞ്ഞാമന്റെ എതിര്, പ്രൊഫ. ടി.ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്നീ പുസ്തകങ്ങള്‍ക്കായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം.
Content Highlights: m kunhaman rejects kerala sahithya academy award
Published: 29 Jul 2022, 06:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented