ചെന്നൈ: 2022 ലെ ആശാന് സ്മാരക കവിത പുരസ്കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 1980മുതല്‍ മലയാള കവിതാരംഗത്ത് നല്കിയ സമഗ്രസഭാവനകളാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്
അര്‍ഹനാക്കിയത്. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന് നായര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ആരോഗ്യകരമായ ജീവിത വീക്ഷണത്തിന് കാവ്യാത്മക ലാവണ്യം നല്കി രചിച്ച കവിതകളാണ് കുരീപ്പുഴ ശ്രീകുമാറിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ജൂറി ചെയര്മാന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു.
2024 ജനുവരി 19 ന് ചെന്നൈയിലെ ആശാന് മെമ്മോറിയല്‍ അസോസിയേഷന്റെ അമ്മു സ്വാമിനാഥന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി 1985-ല്‍ ചെന്നൈ ആശാന് മെമ്മോറിയല്‍ അസോസിയേഷന് ആരംഭിച്ച സാഹിത്യഅവാര്ഡാണ് ആശാന് സ്മാരക കവിതാപുരസ്കാരം
Content Highlights: kureepuzha sreekumar wins Asan Prize for Poetry
Published: 20 Dec 2023, 09:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented