തൃശ്ശൂര്‍: മലയാളസാഹിത്യകാരന്മാരില്‍ മിക്കവാറും പലതരം പ്രത്യയശാസ്ത്ര 'ഹാന്‍ഡിലു'കള്‍ക്ക് പിന്നാലെയാണെന്ന് എഴുത്തുകാരന്‍ ബി. ജയമോഹന്‍. ആറ്റൂര്‍ രവിവര്‍മ അതിന് വഴങ്ങാത്തയാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയംപോലെ, ഉന്നതമായ ഗോപുരങ്ങള്‍പോലെ, വലിയ രൂപങ്ങളെ കണ്ട് ആസ്വദിക്കുമ്പോഴും നിത്യജീവിതത്തിലെ സൂക്ഷ്മഭാവങ്ങളെ ആവിഷ്‌കരിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മയെന്നും അദ്ദേഹം പറഞ്ഞു. ആറ്റൂര്‍ രവിവര്‍മ ട്രസ്റ്റ് കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച 'ആറ്റൂരോര്‍മ' പരിപാടിയില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

ഭാഷയുടെ പരിമിതികളെ മറികടക്കലാണ് സര്‍ഗാത്മക വിവര്‍ത്തനമെന്ന് സ്മാരകപ്രഭാഷണം നടത്തിയ ഇന്ത്യന്‍ ഇംഗ്ലീഷ് കവിയും വിവര്‍ത്തകയുമായ സംപൂര്‍ണ ചാറ്റര്‍ജി പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷനായി.

ആറ്റൂര്‍ കവിതകളെ ആസ്പദമാക്കി എമില്‍ മാധവി രൂപപ്പെടുത്തിയ 'സമയനദി' എന്ന ചൊല്ലരങ്ങും നടന്നു.