കൊച്ചി: ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി പുരസ്കാരം മുന്‍ മന്ത്രി ജി. സുധാകരന് സമ്മാനിക്കും.
ഓഗസ്റ്റ് 9-ന് മാവേലിക്കര എ.ആര്. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്കാരിക അക്കാദമി ചെയര്മാന് ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മേയ് 12-ന് ഒരു വര്‍ഷം നീളുന്ന ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ വിവിധ ജില്ലകളിലായി സംഘടിപ്പിക്കും. ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2026 മേയ് 12-ന് തൃശ്ശൂരില്‍ നടക്കും.
പത്രസമ്മേളനത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് വര്‍മ, പ്രസന്നന് ആനിക്കാട് എന്നിവര്‍ പങ്കെടുത്തു.
Content Highlights: g sudhakaran bags sukumar azheekode thathwamasi award
Published: 10 May 2025, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented