വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിനാറാമത് ബഷീര്‍ സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ 'നാരകങ്ങളുടെ ഉപമ' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

To advertise here,

50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമന്‍ അറിയിച്ചു.