
കൊച്ചി: കുട്ടിക്കാലം മുതലേ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സമസ്യകള്‍ക്ക് ഉത്തരം തേടിയ തനിക്ക് ശ്രീശങ്കര ദര്‍ശനത്തിന്റെ അടിത്തറയാണ് കരുത്തായതെന്ന് ഡോ. സുവര്‍ണ നാലപ്പാട്ട് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. ലക്ഷ്മി ശങ്കറിനൊപ്പം സംവാദം നടത്തുകയായിരുന്നു അവര്‍.
''വൈദ്യശാസ്ത്ര പഠനത്തോടൊപ്പം സമാന്തരമായി ആത്മീയ സഞ്ചാരവും നടത്തിയിരുന്നു. ബുദ്ധ ദര്‍ശനങ്ങളും ജ്യോതിശ്ശാസ്ത്രവും ഭാരതീയവും പാശ്ചാത്യവുമായ പല ചിന്താ പദ്ധതികളും പരിചയപ്പെട്ടു. പ്രസ്ഥാനത്രയ പഠനങ്ങള്‍ നടത്തി''- സുവര്‍ണ നാലപ്പാട്ട് പറഞ്ഞു.
ധീരസൈനികരുടെ ഓര്‍മയില്‍
1971-ലെ ഇന്തോ-പാക് യുദ്ധത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മേജര്‍ കെ.പി.ആര്‍. കുമാറിന്റെ വാക്കുകള്‍ ഇടറിയില്ല. സ്വന്തം കമാന്‍ഡിങ് ഓഫീസര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതിനെക്കുറിച്ച് പറയുമ്പോഴും പതര്‍ച്ചയില്ലാത്ത വാക്കുകള്‍.
ഇന്തോ-പാക് യുദ്ധത്തിന്റെ 51-ാം വിജയദിന ആഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം സംസാരിച്ചു.

റിട്ട. മേജർ കെ.പി.ആർ. കുമാർ സംസാരിക്കുന്നു. ശ്രീകുമാരി രാമചന്ദ്രൻ, സഞ്ജയൻ, ബാലകൃഷ്ണൻ എന്നിവര്‍ സമീപം.
16 മദ്രാസ് ട്രാവന്‍കൂര്‍ ബറ്റാലിയന്റെ കീഴിലായിരുന്നു സേവനം. 13 ദിവസത്തെ യുദ്ധത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് ഓഫീസര്‍മാരും 31 ജവാന്മാരും വീരമൃത്യു വരിച്ചു.
ലാഹോര്‍ പിടിച്ചെടുക്കുന്നതിന്റെ വക്കിലെത്തിയപ്പോഴായിരുന്നു വെടിനിര്‍ത്തല്‍- മേജര്‍ പറഞ്ഞു. അദ്ദേഹത്തെ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ ആദരിച്ചു. സഞ്ജയന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രകാശനം ചെയ്തു
കൃഷ്ണന്റെ ചിരിയുടെ രണ്ടാം പതിപ്പ് ജസ്റ്റിസ് കെ. സുകുമാരന്‍ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.
ഡോ. ടി.എം. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെയ്ന്റ് തെരേസാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ബെറ്റി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. ഡി.ഡി. നവീന്‍ കുമാര്‍, സിസ്റ്റര്‍ സുചിത, രംഗദാസ പ്രഭു, ഗ്രന്ഥകര്‍ത്താവ് അനിയന്‍ തലയാറ്റുംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Dr. Suvarna Nalapat, Author, Kochi international book festival, Kochi, Ernakulam
Published: 17 Dec 2022, 01:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented