ഡോ. പി.കെ രാജശേഖരൻ
തിരുവനന്തപുരം:ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരന്‍ അര്‍ഹനായി. 'ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.

ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി. കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പ്രീതു നായര്‍ അര്‍ഹയായി. രണ്ടുവര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പ്രീതുവിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
ഈ വര്‍ഷം മുതല്‍ കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി. കേശവദേവ് മലയാളം പുരസ്‌കാരത്തിന് അമേരിക്കയിലെ ടെക്‌സാസില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അര്‍ഹമായി. കേരളത്തിനുപുറത്ത് മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംഭാവനകള്‍ നല്‍കുന്ന സംഘടനകള്‍ക്കാണ് പി. കേശവദേവ് മലയാളം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: P. Kesavadev Award, Dr. P.K Rajasekharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..