മണ്ഡലമാസ പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ...
മഞ്ഞണിരാവ് നിലാവ് വിരിക്കും പൂങ്കാവനമുണ്ടേ
തങ്കപൂങ്കാവനമുണ്ടേ.....

To advertise here,

നാളിതുവരെ ഇറങ്ങിയ അയ്യപ്പഭക്തി ഗാനങ്ങളില്‍ ഇന്നും ഭക്തരുടെയും സംഗീതാസ്വാദകരുടെയും ചുണ്ടില്‍ തത്തികളിക്കുന്നവയാണ് ഈ വരികള്‍. മഹാകവി പിയുടെ കവിതകളില്‍ ഗാനമായി രൂപമാറ്റം സംഭവിച്ച ഏക കവിതയാണിത്. എം.കെ.അര്‍ജുനന്‍ മാഷ് സംഗീതം നല്‍കി പി.ജയചന്ദ്രന്‍ ആലപിച്ച   ഈ മനോഹരഗാനം മഹാകവി പിയുടെതാണെന്ന്  ഇന്നും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.

ജടമുടി ചൂടി തപസ്സിരിക്കുന്ന കരിമലയും മുദ്ര നിറക്കുന്ന കന്നിമുകിലുകളും തിരുനട കാക്കുന്ന മണിനാഗങ്ങളും പൊന്നമ്പലമണിപീഠം തെളിയുന്ന തിരുനടയും  ഏറ്റവുമൊടുവില്‍ മണികണ്ഠന്റെ തിരുനാമം കണികാണുന്നതും പി വരികളില്‍ ഒളിപ്പിച്ചപ്പോള്‍ അര്‍ജുനന്‍ മാഷുടെ ശ്രുതിമധുരമായ ഈണത്തിലൂടെ പി.ജയചന്ദ്രന്റെ ഭക്തിസാന്ദ്രമായ ശബ്ദത്തിലൂടെയും അത് ജനസഹസ്രങ്ങളിലേക്ക് സന്നിവേശിക്കുകയായിരുന്നു.