
തിരുവനന്തപുരം: കോവിഡ് 19 ന് എതിരായ പോരാട്ടത്തില് ക്വാറന്റൈന് നിരീക്ഷണത്തില് കഴിയുന്നവര്ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പുസ്തകങ്ങളുമായി കേരള സംസ്ഥാന യുവജനകമ്മീഷന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില് ക്രമീകരിച്ചിട്ടുള്ള ഐസൊലേഷന് വാര്ഡില് കഴിയുന്നവര്ക്കായി പുസ്തകങ്ങള് യുവജനകമ്മീഷന് ചെയര്പേഴ്സണ് ചിന്താജെറോം വാര്ഡിന്റെ ചുമതലയുള്ള ആരോഗ്യപ്രവര്ത്തകര്ക്ക് കൈമാറി.
തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന് ഐ.പി. ബിനു, യുവജനകമ്മീഷന് സംസ്ഥാന കോഡിനേറ്റര്മാരായ അഡ്വ. എം. രണ്ദീഷ്, മിഥുന്ഷാ ജില്ലാ കോഡിനേറ്ററായ അമല് എന്നിവര് പങ്കെടുത്തു. യുവജനകമ്മീഷന്റെ പുസ്തകകൂട്ട് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പ്രവര്ത്തനം.
ജില്ലാ കളക്ടര്മാര്ക്ക് കൂടുതല് പുസ്തകങ്ങള് എത്തിച്ച് ഐസൊലേഷന് വാര്ഡുകളില് കഴിയുന്നവര്ക്ക് പുസ്തകങ്ങള് എത്തിക്കാന് വേണ്ടുന്ന ഇടപെടലുകള് യുവജനകമ്മീഷന് ജില്ലാ വോളന്റിയര്മാരുടെ നേതൃത്വത്തില് നടത്തുമെന്ന് ചിന്താജെറോം അറിയിച്ചു.
Content highlights: corona quarantine time book scheme Kerala Youth commission
Published: 25 Mar 2020, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented