തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം എഴുത്തുകാരനായ അശോകന് ചരുവിലിന്. 'കാട്ടൂര്‍കടവ്' എന്ന നോവലിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്കാരം സമ്മാനിക്കുന്നത്.
ബെന്യാമിന്, പ്രൊഫ.കെ.എസ് രവി കുമാര്‍, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ മനസിന്റെ ആഖ്യാനമാണ് 'കാട്ടൂര്‍കടവ്' എന്ന നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മുന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്കാരം ലഭിച്ചത്. 'ജീവിതം ഒരു പെന്‍ഡുലം' എന്ന ആത്മകഥയ്ക്കായിരുന്നു പുരസ്കാരം.
Content Highlights: ashokan charuvil bags 48th vayalar award for literature
Published: 06 Oct 2024, 12:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented