
ബെംഗളൂരു: മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ 'കുസിദു ബിദ്ദ ലോക'യുടെ പ്രകാശനം നടന്നു. ബെംഗളൂരു പ്രസിഡന്‍സി സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ദ്രാവിഡ വിവര്‍ത്തന സാഹിത്യ സെമിനാറില്‍ ഡോ. ഷരീഫ് അഹമ്മദ് പ്രകാശനംചെയ്തു. എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. സുഷമാ ശങ്കറാണ് കവിതകള്‍ മൊഴിമാറ്റിയത്.
ലോകഭാഷകളില്‍ ലോകസാഹിത്യങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊണ്ടാണ് മലയാളസാഹിത്യം വളര്‍ന്നുവന്നതെന്നും അതത് കാലത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ദുഃഖമുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് എഴുതിയ കവിയാണ് അക്കിത്തമെന്നും ഡോ. എ.എം. ശ്രീധരന് പറഞ്ഞു.
ഡോ. നാദാഷെട്ടി, ഡോ. മലര്‍വിളി, ഡോ. രംഗസ്വാമി, ഡോ. ബി.എസ്. ശിവകുമാര്‍, കെ.കെ. ഗംഗാധരന്, കെ.എന്‍. ശിവപ്രസാദ്, മായ ബി. നായര്‍, വി. രമേശ് കുമാര്‍, വി.എസ്. രാകേഷ്, സജീവ് രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു. ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: akkitham poems kannada translation
Published: 27 Jun 2022, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented