എടപ്പാള്‍: മഹാകവി അക്കിത്തത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായുള്ള അക്കിത്തം സാഹിത്യോത്സവം ഞായറാഴ്ച വള്ളത്തോള്‍ സഭാമണ്ഡപത്തില്‍ നടക്കും. കടവല്ലൂര്‍ അന്യോന്യപരിഷത്ത്, വള്ളത്തോള്‍ വിദ്യാപീഠം, തഞ്ചാവൂര്‍ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
രാവിലെ 9.30-ന് മുരളി പുറനാട്ടുകരയുടെ അക്കിത്തം കവിതാലാപനത്തോടെയാരംഭിക്കുന്ന പരിപാടി ഡോ. എസ്.കെ. വസന്തന്‍ ഉദ്ഘാടനംചെയ്യും.
കെ.പി. മോഹനന്‍, ആത്മാരാമന്‍ എന്നിവര്‍ പ്രസംഗിക്കും. സെമിനാറില്‍ കെ.എന്‍. രാമനുണ്ണി, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ. കല്പറ്റ നാരായണന്‍, പി.വി. നാരായണന്‍, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ആര്‍സു, ഡോ. കെ.വി. സജയ് എന്നിവര്‍ പങ്കെടുക്കും.
Content Highlights: Akkitham literature fest, Third death anniversary, Akkitham Achuthan Namboothiri, Edappal
Published: 14 Oct 2023, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented