ബോണ്ടി ബീച്ചിൽ ജൂതർക്കെതിരായ ആക്രമണം നടന്നതിനു പിന്നാലെയാണ് റാണ്ഡയെ ഒഴിവാക്കിയത്

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ അഡലെയ്ഡ് ഉത്സവത്തിലെ 'എഴുത്തുകാരുടെ വാര'ത്തിൽനിന്ന് ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ ഉൾപ്പെടെ 180-ലേറെപ്പേർ പിൻവാങ്ങി. പലസ്തീനിയൻ-ഓസ്‌ട്രേലിയൻ എഴുത്തുകാരി റാൺഡ അബ്ദൽ ഫത്തയ്ക്കുള്ള ക്ഷണം പരിപാടിയുടെ ബോർഡ് പിൻവലിച്ചതിലുള്ള പ്രതിഷേധമായാണ് നടപടി. ഇതേത്തുടർന്ന് 'എഴുത്തുകാരുടെ വാരം' എന്ന പരിപാടിതന്നെ സംഘാടകർ വേണ്ടെന്നുവെച്ചു.
പരിപാടിയുടെ ഡയറക്ടർ ലൂയി ആഡ്‌ലെറും ബഹിഷ്‌ക്കരിച്ചവർക്കൊപ്പം ചേർന്നു. തന്റെ എതിർപ്പ് അവഗണിച്ച് ഇസ്രയേൽ അനുകൂലികളുടെ അടിച്ചമർത്തൽ ശ്രമങ്ങൾക്ക് ബോർഡ് വഴങ്ങിയെന്ന് അവർ കുറ്റപ്പെടുത്തി. പലസ്തീനിയൻ അവകാശപ്രവർത്തകയായ റാൺഡ 15 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇവരെ ആദ്യം പരിപാടിക്കു ക്ഷണിച്ചിരുന്നു. എന്നാൽ, ഡിസംബർ 14-ന് സിഡ്നി യിലെ ബോണ്ടി ബീച്ചിൽ ജൂതരെ ലക്ഷ്യമിട്ട് ആക്രമണം നടന്നതിനു പിന്നാലെ ഒഴിവാക്കി. ക്ഷണിക്കുന്നത് 'സാംസ്‌കാരികമായി ഉചിതമല്ല' എന്നുപറഞ്ഞാണ് ഒഴിവാക്കിയത്.
Content Highlights: Over 180 prominent figures, including former New Zealand PM Jacinda Ardern, withdrew from the Adelaide Writers' Week in protest. The mass boycott follows the board's decision to uninvite Palestinian-Australian author Randa Abdel-Fattah, citing her presence as "culturally inappropriate."
Published: 14 Jan 2026, 09:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented