മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് മറ്റൊരു വിഷുക്കാലംകൂടി. ചില കവിതാശകലങ്ങള്‍ വായിക്കാം...
ആ വിഷുക്കണി കണ്ടും കൈനീട്ടം
മേടിച്ചുമെന്‍
ജീവിതം മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി!
- വൈലോപ്പിള്ളി
മേട സംക്രമ പുലരി വരികയായ്
മേദിനീകദനമാറ്റുവാന്‍...
ഒരുമയില്‍ നമ്മളുണരണം
ദയാമധുരമാരിലും ചൊരിയണം
- ശ്രീകുമാരന്‍ തമ്പി
നല്ലോണം നല്ലോണം കണ്ടോളൂ
നല്ലതുതന്നെ വരുമല്ലോ.
- സുഗതകുമാരി
വിഷുക്കാലമല്ലേ, പൂക്കാതിരി-
ക്കാന്‍ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ.
- അയ്യപ്പപ്പണിക്കര്‍
മരംപൂത്തു മഞ്ഞയാകുന്ന
കൊന്നപോല്‍
ഹരംമൂത്തു ഹര്‍ഷമാകുന്നു
നിന്നില്‍ ഞാന്‍
- ആര്‍.കെ. ദാമോദരന്‍
കണികാണുംനേരം കമലനേത്രന്റെ നിറമേറും
മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി
വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ
- പൂന്താനം

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍
ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം
- വയലാര്‍ രാമവര്‍മ
ഉലകു തനിക്കായ് തന്നില്‍ത്തനിയേ
അഴകിലൊരുക്കിയ കണിയുരുളി അണയാത്തിരയാം
കിരണിനുചുറ്റും തിരിയും മരതകമണിയുരുളി
അതിലെക്കനിവും കനിയും
പൊലിയും ചിതമായിങ്ങനെ
തൃക്കണിയാക്കി
അമ്മയൊരുക്കി കുഞ്ഞുരുളി
- പി. മധു
വേനലിന്നുരുളിയില്‍ കൃഷ്ണമേഘമായ്,
മിന്നില്‍പ്പിണരിന്‍
കണിക്കൊന്നപ്പൂവുമായ് വിഷു മുന്നില്‍
വെടിയും പടക്കവും ചെകിട് പൊടിച്ചാലും
കടലായ് വര്‍ഷത്തിന്റെ കൈനീട്ടം പൊലിച്ചെങ്കില്‍.
- ഡോ. എസ്.വി. ആര്യാംബിക
Content Highlights: Vishu related poem excerpts in Malayalam literature
Published: 13 Apr 2024, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented