ഗുലാബ് ജാമുന്‍: സതീഷ് കളത്തില്‍ എഴുതിയ കവിത


സതീഷ് കളത്തില്‍

ചിത്രീകരണം: ബാലു

താഴ്വാരമിപ്പോള്‍ ശൈത്യംമൂടി
കിടപ്പാണ്.
ഇവിടെയൊരു ജാമുന്‍മരംപോലുമില്ല.
എന്നിട്ടും,
ധാരാളം ജാമുന്‍പഴങ്ങളിവിടെ
ചതഞ്ഞളിഞ്ഞുക്കിടപ്പുണ്ട്.
ചിത്തഭ്രമം പിടിപ്പെട്ട
ഘടികാര സൂചികളെപോലെ,
തെളിച്ചം നഷ്ടമായ നക്ഷത്രങ്ങള്‍
ഒന്നിടവിട്ട് മിന്നുന്നുണ്ട്.
ഇവിടത്തെ രാവുകള്‍ക്ക്
ഈയിടെയായി കടുപ്പം
കൂടിക്കൂടി വരുന്നതുപോലെ!

നീ ഓര്‍ക്കുന്നുണ്ടോ,
നിനക്കു ഞാനും
എനിക്കു നീയുമില്ലാതെ
ഈ ഭൂമി
ഒരു പുലര്‍കാലത്തെയും
പെറ്റിടരുതെന്ന സീല്‍ക്കാരങ്ങളില്‍
പരസ്പരം പോരാടി കിടന്നിരുന്ന
നമ്മുടെ പുലര്‍കാലങ്ങളെ?

നിലാവ് പെയ്‌തൊഴിഞ്ഞ
നീര്‍ത്തുള്ളികളെ പാനം ചെയ്ത്
നിലാപ്പൂക്കളെ ആത്മാവിന്റെ
നിലവറയില്‍ സൂക്ഷിച്ചുവെച്ച്;
കെട്ടഴിഞ്ഞുക്കിടക്കുന്ന
നനുത്ത റൗക്കയെ വലംവെയ്ക്കാന്‍
കൊളുത്തകന്ന ജന്നലിലൂടെ
കള്ളനോട്ടം വലിച്ചെറിഞ്ഞ്,
കുളിര്‍ന്നു നിന്നിരുന്ന
കുറുമ്പന്‍ ഗുലാബിന്റെ
നീട്ടിയമര്‍ത്തിയുള്ള ആ ചൂളം
നീയിപ്പോഴും കേള്‍ക്കുന്നില്ലേ?

അന്നെല്ലാം
ആകാശത്തിനു എത്രായിരം
കുഞ്ഞുനക്ഷത്രങ്ങളെയാണ്
കടം കൊടുക്കാറുണ്ടായിരുന്നത്!
എത്രമാത്രം മഴമേഘങ്ങളെയാണ്,
എത്ര വെയില്‍നാമ്പുകളെയാണു
പലിശയിനത്തില്‍ നമ്മള്‍
പിടിച്ചുവെച്ചിരുന്നത്!

അന്നെല്ലാ,
അത്രമാത്രം മനോഹരമായിരുന്നു
മൗനങ്ങള്‍പോലും
ഗുലാബിനു തലയാട്ടി രസിക്കാനുള്ള
കഥകളും കവിതകളുമായിരുന്നു നമ്മള്‍;
കളി പറയുന്ന പ്രബന്ധങ്ങളായിരുന്നു!

ഇടക്കെപ്പോഴോ,
നിന്റെ മൗനങ്ങളില്‍ കനല്‍ നിറഞ്ഞതും
നമ്മുടെ കവിതകള്‍ക്കു വിദളങ്ങള്‍
നഷ്ടമായതുമെന്നെയറിയിച്ചത്
നമ്മുടെ ദിനരാത്രങ്ങളെ
അടയാളപ്പെടുത്തിവെയ്ക്കാറുള്ള
ആയവ്യയ പുസ്തകത്തിന്റെ
താളുകളായിരുന്നു.
പാതിയിലേറെ വെന്തുകിടന്നിരുന്ന
ഉള്ളതിലേറെ നൊന്തുകിടന്നിരുന്ന
ഞാനില്ലായ്മയുടെ ഇരുണ്ട താളുകള്‍!

അന്നെല്ലാം
'ജലാലുദ്ദീന്‍ റൂമിയെപോലെ
നീ ചിന്തിക്കണമെന്നും
ജിബ്രാനെപോലെ ചിരിക്കണമെന്നും
ഓഷോയെപോലെ ഭാഷിക്കണമെന്നും'
നീയെന്നോടു പറയുമായിരുന്നത്,
നിനക്കോര്‍മ്മയുണ്ടോ?

അന്നെല്ലാം
നിന്നിലെ അജ്ഞാതവെളിച്ചങ്ങളെ തേടി
ഗലീലിയോയുടെ ചാരക്കണ്ണുകളോടെ,
നിന്നെ 'വാനനിരീക്ഷണം' ചെയ്യുന്ന
ഗവേഷണത്തിലായിരുന്നു ഞാന്‍.

ഒടുവില്‍,
പരിക്ഷീണനായ എന്റെ മുന്‍പില്‍
മുഷിഞ്ഞ പ്രണയത്തിന്റെ ആട-
യഴിച്ചിട്ടു നീ പോയയന്നാണ്,
ഗുലാബിനു ജരാനരകളേറ്റത്.

നിനക്കറിയാമല്ലോ? ഞാന്‍ നിന്നോടും
നീയെന്നോടും പറഞ്ഞ നുണകളില്‍
നമ്മുടെ പ്രണയംമാത്രമായിരുന്നു
നുണയാകാതിരുന്നത്!

ഇവിടെ,
ജനിമൃതികളാകുന്ന സ്മൃതികള്‍
ജാമുന്‍പഴങ്ങളായി പുനര്‍ജനിക്കുന്ന
ഓരോ പുലര്‍കാലവും പറയുന്നുണ്ട്;
ഒരുനാള്‍, കല്ലിലും പൂക്കള്‍ വിടരുമെന്ന്!

Content Highlights: satheesh kalathil wrires the poem gulab jamun


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented