പകര്‍പ്പെടുത്തു വായിക്കും
കൃത്യമാണെന്ന ഭാവത്തില്‍
മനോവിചാരങ്ങളപ്പടി
പുനര്‍വായിക്കും ചെടിപ്പിലും

To advertise here,

എങ്കിലും ചില വാക്കുകള്‍
വിടവിളക്കിച്ചിരിച്ചിടും
അര്‍ത്ഥമില്ലായ്മയ്ക്കിടം നോക്കി
തെന്നിമാറിച്ചരിച്ചിടും
മൂര്‍ച്ചയുള്ള ചില്ലുകള്‍, ചില
കോറലേല്പിച്ച മൃദുക്കളും
പാടി നീട്ടിയതൊക്കെയും
ചതച്ചിടും ധ്വനി മര്യാദയും
കേറി മാറിയ നിലകളില്‍
വാക്യമേകും വടുക്കളും
മനോനില തകര്‍ത്തിട്ട്
പനിക്കും ചിഹ്നിതങ്ങളും
വിട്ടു പോയതൊക്കെയും
ചേര്‍ത്തുവെക്കുന്നടുപ്പിലും
പുകയാലൂതി കണ്‍നീറ്റി
സ്വരം, ചപ്പില മാലകള്‍

പകര്‍പ്പെടുത്ത് വായിക്കും
കൃത്യമാണെന്ന ഭാവങ്ങള്‍
പക കോറും പൊരുളാകും
സ്ഖലിതം മുദ്ര കൊണ്ടിടും...