ബംഗാളി കവി ഡോ. ലുഫ്തര്‍ റഹ്‌മാന്‍ രചിച്ച കവിതയുടെ മലയാളപരിഭാഷ;
സ്വാതന്ത്ര്യം
അസത്യവും അനശ്വരതയും കലര്‍ന്നിട്ടില്ലാത്തവന്‍
സ്വതന്ത്രനാണ്.
ദാനം സ്വീകരിക്കാന്‍ കൈ നീട്ടാത്തവന്‍
സ്വതന്ത്രനാണ്.
ചിരിക്കുന്ന മുഖത്തോടെ മരിക്കാന്‍ കഴിയുന്ന
ആ സ്വതന്ത്ര മനുഷ്യന്‍ ധീരനാണ്.
നിങ്ങളുടെ ആവശ്യങ്ങളില്‍ കൃപയോടെ
നിങ്ങള്‍ക്കരികില്‍ നില്‍ക്കാന്‍
കഴിയുന്ന സ്വതന്ത്ര മനുഷ്യന്‍ ധീരനാണ്.
വിമോചനം
കുറേ ചിരി, തമാശ, സംഗീതം
വളരെയേറെ സൂര്യപ്രകാശം, പ്രശസ്തി, ബഹുമാനം
എല്ലാം അതുല്യമാണ്.
രാത്രിയിലെ ഇരുട്ടില്‍
അവയെല്ലാം
പൊതിഞ്ഞുകെട്ടുന്നു.
സങ്കടത്തോടെ
നമുക്കവ
കടല്‍ത്തീരത്ത്
ഉപേക്ഷിക്കണം.
Content Highlights: Poem translated by P. K. Parakkadavu
Published: 08 Aug 2024, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented