(സുഗതകുമാരി ടീച്ചര്‍ക്ക്...)

To advertise here,

ഒരു പനിക്കാലമോര്‍മയില്‍
നെറുകയില്‍
വാസനിച്ചെത്തുന്ന
പച്ചത്തഴപ്പിന്റെ നേരുകള്‍
കടുംകയ്പിന്റെ അരുചിക്കനങ്ങളില്‍
പൊള്ളുമ്പൊളലിവാല്‍
ജീവതാളം തളിര്‍ക്കുന്ന
ശ്വാസക്കുളിര്‍മകള്‍
വെയിലേറ്റ് ധ്യാനിച്ച പച്ചത്തഴപ്പ-
തിലിറ്റുന്ന നീരില്‍ 
മഴവില്‍ പ്രപഞ്ചം നിറംകെട്ടി വാടാത്ത നിത്യപ്രസന്നത...
എത്ര മഞ്ജുളം കൈയ്യില്‍
പ്രണയം കൊരുത്തോരു മാല, 
ദൂരെയാകിലും ചാരെയെത്തും നവനീതചാരുത...
മനം പാറ പോലുറ -
ഞ്ഞെത്തുന്ന വേഗ നിലങ്ങളില്‍,
ഓരം പ്രതീക്ഷയായ് വേരുപടര്‍ത്തുന്ന ധന്യത...
പെണ്മയിലുണ്മയില്‍ പൂവഴിയഭയമായ് 
മരുവഴിത്തിരിവില്‍ പൊരുതുന്ന ഹരിതകം...

*നീറ്റുപച്ച - കൃഷ്ണതുളസിയ്ക്ക് തനിമലയാളം