കൊറോണക്കാലം മനുഷ്യനെ പ്രകൃതിയിലേക്ക് മടങ്ങാന് പഠിപ്പിക്കുന്നു. പ്രകൃതിപീഡനമാണ് അവന്റെ ജീവിതചര്യ. എല്ലാ ജീവികള്ക്കും സ്വതന്ത്രമായി ജീവിക്കാനുള്ളതാണ് ഈ ജീവഗോളം. വിശപ്പുമാറുമ്പോള് മനുഷ്യന് ഉപദ്രവകാരിയായിമാറുന്നു. ഭൂമിയിലുള്ള മറ്റെല്ലാജീവികളെയും തിന്നുതീര്ക്കുകയാണ് പ്രകൃതിയുടെ ഇളയപുത്രനായ മനുഷ്യന്. പറഞ്ഞാലും പറഞ്ഞാലും അനുസരിക്കാത്ത മനുഷ്യനെ ഒരു പാഠംപഠിപ്പിക്കാന് പ്രകൃതി നിശ്ചയിച്ചു.
അമ്മയെ ഉപദ്രവിച്ചതിന് പ്രകൃതിതന്നെ ഒരു രോഗവിത്ത് പാകി. അത് ലോകംമുഴുവന് നിശ്ശബ്ദം വിരിഞ്ഞു പെരുകി. എന്തെല്ലാം കണ്ടുപിടിത്തങ്ങള് മനുഷ്യന് നടത്തി. എന്നാല്, ഒരു വൈറസിനുമുമ്പില് വിമാനങ്ങള് പറക്കുന്നില്ല. കപ്പലുകള് ഓടുന്നില്ല. വാഹനങ്ങള് മൂളുന്നില്ല. മനുഷ്യജീവിതം സ്തംഭിച്ചു. മറ്റെല്ലാ ജീവികളും സ്വതന്ത്രമായി. പക്ഷികള് തെളിമയോടെ പാടുന്നു. അരുവികള് തെളിനീരൊഴുക്കുന്നു. പുകപടലങ്ങള് മാറി അന്തരീക്ഷം മഞ്ഞിന്കണങ്ങളാല് പ്രശോഭിതമാകുന്നു. പ്രകൃതി തികച്ചും പരിശുദ്ധയായി.
കൊറോണയ്ക്കുശേഷം എന്തുചെയ്യണം? നാം കാര്ഷികസംസ്കൃതിയുടെ മഹത്ത്വം വീണ്ടും തിരിച്ചറിയേണ്ടതുണ്ട്. സ്വയംപര്യാപ്തഗ്രാമങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടതുണ്ട്. മഹാത്മജിയുടെ ഗ്രാമസ്വരാജ് വീണ്ടും പ്രാവര്ത്തികമാക്കാന് ഉണരട്ടെ ഗ്രാമങ്ങള്, വിതയ്ക്കട്ടെ വിത്തുകള്.

നാമെപ്പോഴും ചര്ച്ചചെയ്യുന്ന ഒരു വാക്കുണ്ട് -വളര്ച്ച. വളര്ച്ച കീഴെനിന്ന് മേലോട്ടാണ് വേണ്ടത്. ഇത്രയുംകാലം മുകളില്നിന്ന് കീഴോട്ട് വളര്ത്താന് നാം വല്ലാതെ ശ്രമിച്ചു. മുകളില്നിന്ന് താഴെത്തട്ടിലേക്ക് വളര്ച്ച എന്നതാണ് അശാസ്ത്രീയം. താഴെത്തട്ടില്നിന്ന് മുകളിലേക്ക് എന്നതാണ് ശാസ്ത്രീയം.
നഗരത്തില്നിന്ന് ഗ്രാമത്തിലേക്കുള്ള വളര്ച്ചയാണ് ധാരാവിയെ സൃഷ്ടിച്ചത്. നമുക്ക് ധാരാവികള് വേണ്ട. വേണ്ടത് ധാരാളം കാര്ഷികസ്വയംപര്യാപ്ത ഗ്രാമങ്ങള്.
Content Highlights: artist Kanayi Kunhiraman Malayalam article life in the time of covid
Published: 10 Jun 2020, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented