സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ദിനത്തെക്കുറിച്ച് പലർക്കും ചിന്തിക്കാനാകില്ല. രാവിലെ ഉണരുന്നത് മുതൽക്കാരംഭിക്കുന്ന ദിനചര്യകളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി റീൽസുകളും ഷോട്ട്സുകളും മറ്റും മാറിക്കഴിഞ്ഞു. പലപ്പോഴും കണ്ടന്റ് ക്രിയേറ്റർമാരുടെ വീഡിയോകൾ പലരുടെയും ജീവിതത്തിന്റെ ഭാഗമാകാറും ഉണ്ട്. ഈ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ പല കമ്പനികളും തങ്ങളുടെ ബ്രാൻഡുകൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി സാമൂഹിക മാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരെ കൂട്ടുപിടിക്കാറുണ്ട്. ഇത് പലപ്പോഴും പല വ്യാപാരങ്ങൾക്കും ഗുണകരമായി മാറാറും ഉണ്ട്.
എന്നാൽ മനുഷ്യർക്ക് മാത്രമായുള്ളിടമല്ല സോഷ്യൽ മീഡിയ. അരുമമൃഗങ്ങളും ഈ മേഖല അടക്കി വാഴുന്നുണ്ട്. നായകൾ, പൂച്ചകളടക്കമുള്ള അരുമ മൃഗങ്ങളെ സാമൂഹിക മാധ്യമങ്ങളിലെത്തിച്ച് വൻ തോതിൽ ഫോളോവേഴ്സുണ്ടാക്കുന്നവരും അതുവഴി സാമ്പത്തിക നേട്ടം കൊയ്യുന്നവരും കുറവല്ല. തങ്ങളുടെ അരുമമൃഗങ്ങളെ ഉപയോഗിച്ച് കമ്പനികളുടെ പരസ്യങ്ങളും മറ്റും പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് പലരും. ഒരു പോസ്റ്റിന് 4000 മുതൽ 20000 വരെ ഇത്തരത്തിൽ മൃഗങ്ങളുടെ ഉടമകൾ വാങ്ങിക്കാറുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫോളോവേഴ്സിനനുസരിച്ചാണ് കമ്പനികളിൽ നിന്ന് പണം ഈടാക്കുക.
രാജ്യത്ത് നിലവിൽ 1205 മൃഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇൻഫ്ലുവൻസേഴ്സ് ആയി തിളങ്ങി നിൽക്കുന്നുവെന്ന് ഇൻഫ്ലുവൻസർ മാർക്കറ്റിങ് ടെക് പ്ലാറ്റ് ഫോമായ ക്വാറസ് റിപ്പോർട്ട് ചെയ്യുന്നു.
കണ്ടന്റ് ക്രിയേറ്റർമാർക്കുള്ളതിലുമേറെ ഫോളോവേഴ്സ് ഇത്തരത്തിലുള്ള അരുമമൃഗങ്ങൾക്കും ഉണ്ട്. അഞ്ച് വയസ് പ്രായമുള്ള ബെംഗളൂരുവിലെ ഓസ്കർ എന്ന ഗോൾഡൻ റിട്രൈവർ നായയ്ക്ക് 249000 ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. കോവിഡ് കാലത്താണ് ബെംഗളൂരുവിലെ സുശീൽ കുമാർ ഓക്സറിനായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.
ലോകത്ത് അരുമമൃഗങ്ങൾ ഇൻഫ്ലുവൻസേഴ്സ് ആയി വളരുന്നത് ഏറെ അമ്പരിപ്പിക്കുന്ന കാര്യമാണ്. അവയുടെ ഫോട്ടോകളും മറ്റും ജനങ്ങളുമായി ഏറെ അടുപ്പം സൃഷ്ടിക്കാൻ സാധിക്കും - ക്വാറസ് സഹസ്ഥാപകൻ ആദിത്യ ഗുർവാര പറഞ്ഞു.
Content Highlights: cats dogs turn influences on reels shorts
Published: 22 Jan 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented