ഭയാനകമായ മോഷണം നടന്നിട്ട് മൂന്നര മാസമായി. ഇതവരെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല'

സംഗീത ബിജ്ലാനി | File Photo - PTI, AFP
സ്വന്തം വസതിയില്‍പോലും സുരക്ഷിതയാണെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്ന് നടി സംഗീത ബിജ്‌ലാനി. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലുള്ള അവരുടെ ഫാം ഹൗസില്‍ ചിലര്‍ അതിക്രമിച്ചു കയറി അക്രമംനടത്തിയ സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടിയുടെ പരാമര്‍ശം.
'സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലൈസന്‍സിനായി റൂറല്‍ പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍, ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് കരുതുന്നു. ഇതുവരെ ഒരിക്കലും തോക്ക് ലൈസന്‍സിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ ആദ്യമായി അരക്ഷിതാവസ്ഥ തോന്നുന്നു' - അവര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലായിലാണ് സംഗീതയുടെ ഫാം ഹൗസില്‍ മോഷണവും ഭവനഭേദനവും നടക്കുന്നത്. അജ്ഞാതര്‍ ഫാം ഹൗസില്‍ അതിക്രമിച്ച് കയറി റെഫ്രിജറേറ്റര്‍, ടെലിവിഷന്‍ സെറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും അശ്ലീല ചുവരെഴുത്ത് നടത്തുകയും ചെയ്തിരുന്നു. ഇവര്‍ 50,000 ത്തിലധികം രൂപ വിലമതിക്കുന്ന ഒരു ടിവി സെറ്റ് മോഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സംഭവം കടുത്ത ഭയം സൃഷ്ടിച്ചുവെന്നാണ് നടി പറയുന്നത്.
'20 വര്‍ഷമായി അവിടെയാണ് താമസിക്കുന്നത്. അതൊരു വീട് പോലെയാണ്. അവിടെ ഭയാനകമായ മോഷണം നടന്നിട്ട് മൂന്നര മാസമായി. ഇതുവരെ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല'- ബിജ്‌ലാനി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കുറ്റവാളികളെ പോലീസ് പിടികൂടുമെന്ന്' എസ്പി ഗില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
മോഷണവും ഭവനഭേദനവുമാണ് നടന്നത്. അത് ഭയപ്പെടുത്തുന്നതായിരുന്നു. ഭാഗ്യവശാല്‍ അവിടെയുണ്ടായിരുന്നില്ല. വീട്ടില്‍ അശ്ലീല ചുവരെഴുത്തുകളും ഉണ്ടായിരുന്നു. അതെല്ലാം തന്നെ മാത്രമല്ല, സമീപവാസികളെയും അസ്വസ്ഥരാക്കി. മുതിര്‍ന്ന പൗരന്മാരും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി താമസക്കാര്‍ ആ പ്രദേശത്തുണ്ട്. സുരക്ഷ പ്രധാനമാണ്. അടുത്തിടെയായി, ഇത്തരം സംഭവങ്ങള്‍ കാരണം പ്രദേശത്തെ താമസക്കാര്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നുവെന്നും നടി പറയുന്നു.
അതിക്രമത്തെത്തുടര്‍ന്ന് സ്വന്തം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുണെ റൂറല്‍ പോലീസില്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തോക്ക് ആവശ്യമാണ്. ആദ്യമായാണ് അരക്ഷിതാവസ്ഥയും ഭയവും തോന്നുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പ്രദേശത്തെ താമസക്കാര്‍ക്കിടയില്‍ സുരക്ഷാബോധം പുനഃസ്ഥാപിക്കാനും വ്യക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജ്ലാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
Content Highlights: Actress Sangeeta Bijlani expresses frustration over slow investigation into her Pune farmhouse burglary. She now feels unsafe and has applied for a firearm license.
Published: 13 Oct 2025, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented