ഫോട്ടോകള്‍ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്;രഞ്ജിനിമാര്‍ പറയുന്നു


ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു.

രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും | Photo: instagram/ ranjini haridas

ലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും അടുത്ത കൂട്ടുകാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഫ്രണ്ട്ഷിപ് ഡേയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയില്‍ ഇരുവരും തമ്മിലുള്ള ചങ്ങാത്തമാണ് ഹൈലൈറ്റ്.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും കേട്ടിട്ടുള്ള ചോദ്യമാണ് 'നിങ്ങള്‍ ലെസ്ബിയന്‍സാണോ?' എന്നതെന്നും ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറയുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു.

'ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു.' രഞ്ജിനി ജോസ് അഭിമുഖത്തില്‍ പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍

പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: ranjini jose and ranjini haridas interview grihalakshmi friendship day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented