മേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നില്‍ ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക് എത്തിയത് തന്റെ മൂന്നുകുട്ടികളുടെ മാതാവായ ഷിവോണ്‍ സിലിസിനൊപ്പം. പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ജനുവരി 19-ന് ട്രംപ് സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും ഒരുമിച്ചെത്തിയത്. 

To advertise here,

പൊതു ഇടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ലാത്ത ഇരുവരും ട്രംപിന്റെ അത്താഴവിരുന്നിനെത്തിയത് സാമൂഹികമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി ഇരുവരും സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഇലോണ്‍ മസ്‌കിനെ 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE)' മേധാവിയായി നിയമിച്ചിരുന്നു. 

മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്കില്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് ഡയറക്ടറാണ് 38-കാരിയായ ഷിവോണ്‍ സിലിസ്. കാനഡയിലായിരുന്നു സിലിസിന്റെ ജനനം. 2017-ലാണ് ഇവര്‍ ന്യൂറാലിങ്കില്‍ ചേര്‍ന്നത്. അതിനുമുമ്പ് ഓപ്പണ്‍ എ.ഐ.യില്‍ ഉള്‍പ്പെടെ ജോലിചെയ്തിരുന്നു. 

ഷിവോണ്‍ സിലിസില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ അടക്കം അടക്കം മൂന്ന് കുട്ടികളാണ് മസ്‌കിനുള്ളത്. 2021-ലായിരുന്നു ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. 2024-ല്‍ മൂന്നാമത്തെ കുഞ്ഞും ജനിച്ചു. എന്നാല്‍, ഇതുവരെ ഈ കുഞ്ഞിന്റെ ലിംഗമോ പേരോ വെളിപ്പെടുത്തിയിട്ടില്ല. 

മൂന്ന് പങ്കാളികളിലായി ആകെ 12 കുട്ടികളുടെ പിതാവാണ് ഇലോണ്‍ മസ്‌ക്. ഇതിലൊരു കുഞ്ഞ് മരിച്ചിരുന്നു. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്‌സാസില്‍ 295 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവും മസ്‌ക് വാങ്ങിയിരുന്നു. മുന്‍ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഇതില്‍ 2002-ല്‍ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായികയായ ഗ്രിംസിലും മസ്‌കിന് മൂന്ന് കുട്ടികളുണ്ട്.