
കളഞ്ഞുപോയ സാധനം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയാല്‍ നമുക്കുണ്ടാകുന്ന സന്തോഷം വിവരിക്കാനാകില്ല. അതുപോലെ കടലില്‍ കളഞ്ഞുപോയ തന്റെ പേഴ്‌സ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മാര്‍സി കല്ലവേര്‍ട്ട് എന്ന യുവതി. ബ്രിട്ടീഷ് കൊളംബിയയിലെ ടൊഫിനോയ്ക്ക് അടുത്ത ഒറ്റപ്പെട്ട ദ്വീപില്‍ താമസിക്കുന്ന മാര്‍സിക്ക് എട്ടു മാസത്തിന് ശേഷം അപ്രതീക്ഷിതമായി പേഴ്‌സ് തിരിച്ചുകിട്ടുകയായിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മാര്‍സി സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പേഴ്‌സ് പിടിച്ചുനില്‍ക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ബോട്ടിലേക്ക് കയറുന്നതിനിടെ ബാഗില്‍ നിന്നും പേഴ്‌സ് കടലിലേക്ക് വീഴുകയായിരുന്നു. നീന്തല്‍ വിദഗ്ധന്റെ സഹായത്തോടെ പേഴ്സ് കണ്ടെത്താന്‍ നടത്തിയ ശ്രമവും വിഫലമായിരുന്നു.
എട്ട് മാസങ്ങള്‍ക്ക് ശേഷം തന്റെ നായയുമായ് നടക്കാന്‍ ഇറങ്ങിയപ്പോള്‍ തീരത്തടിഞ്ഞ നിലയില്‍ മാര്‍സി പേഴ്സ് കാണുകയായിരുന്നു. 20 ഡോളര്‍ മാത്രമാണ് അതിനുള്ളില്‍ ഉണ്ടായിരുന്നതെങ്കിലും തിരിച്ചറിയല്‍ രേഖകളും മറ്റ് കാര്‍ഡുകളും ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചുകിട്ടി. സിപ്പര്‍ ചെറുതായി തുരുമ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റു കേടുപാടുകളൊന്നും പേഴ്സിനില്ല. എട്ടു മാസം കടലില്‍ കേടുപാടുകളൊന്നുമില്ലാതെ കിടക്കാന്‍തക്ക മികച്ച പ്രൊഡക്റ്റ് നിര്‍മ്മിച്ച 'റെയ്ന്‍സ്' എന്ന കമ്പിനിക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മാര്‍സി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുമായ് ബന്ധപ്പെട്ട വീഡിയോ ടിക് ടോക്കിലും മാര്‍സി പങ്കുവെച്ചിട്ടുണ്ട്. ഏഴ് മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.
Content Highlights: canadian woman finds her wallet after eight months
Published: 21 Feb 2024, 08:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented