വീടിനകത്തെ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. പുതിയ കാലത്ത് പുത്തന്‍ ട്രെന്‍ഡുകള്‍ അടുക്കളയിലേക്കും കടന്നുവരുന്നുണ്ട്. അവിടെ പരീക്ഷിക്കാവുന്ന പുതിയ സാങ്കേതികവിദ്യാ ട്രെന്‍ഡുകള്‍ ഏതെല്ലാമാണെന്ന് നോക്കാം...
പുതിയ ഫ്രിഡ്ജും മൈക്രോവേവും മറ്റ് വീട്ടുപകരണങ്ങളും വാങ്ങിയതുകൊണ്ടു മാത്രമായില്ല, അടുക്കളകളെ ഇനി സ്മാര്‍ട്ട് ആക്കിമാറ്റാം. അടുക്കളകളും ഡിജിറ്റലായി മാറുന്ന കാലമാണിത്. എഐ അധിഷ്ഠിത കുക്കിങ് അസിസ്റ്റന്റുകളും സ്മാര്‍ട്ട് റഫ്രിജറേറ്ററുകളും ആപ്പുകള്‍കൊണ്ട് നിയന്ത്രിക്കാവുന്ന ഓവനുകളും ഇന്നുണ്ട്.
അടുക്കളയും ഇന്‍ഫോടൈന്‍മെന്റും
ഭക്ഷണമുണ്ടാക്കാനുള്ള ഇടങ്ങളായി മാത്രമല്ല, വിവരങ്ങളും വിനോദങ്ങളും ലഭിക്കുന്ന ഇടങ്ങളായും അടുക്കളയെ മാറ്റാം. ഗ്രാമങ്ങളില്‍ ചായക്കടകളിലും വീട്ടിലെ അടുക്കളയിലും റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടിട്ടില്ലേ? സമാനമായി അത്തരം സംവിധാനങ്ങള്‍ അടുക്കളയിലേക്ക് കൊണ്ടുവരാം. മണിക്കൂറുകളോളം അടുക്കളയില്‍ സമയംചെലവഴിക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വിവരവും വിനോദവും നല്‍കുന്ന വിധത്തിലാണ് പുതിയ ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പാചകം ചെയ്യുമ്പോള്‍ റെസിപ്പിയുടെ വീഡിയോകള്‍, പാട്ട്, ഒടിടി ഷോകള്‍ എന്നിവ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇന്റഗ്രേറ്റഡ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളുള്ള ചുമരില്‍ ഘടിപ്പിച്ച സ്മാര്‍ട്ട് സ്‌ക്രീനുകളും മറ്റും ഒരുക്കാം.
ടച്ച്‌ലസ് കണ്‍ട്രോള്‍സ്
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കൈകൊണ്ട് തൊടാതെ തന്നെ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളാണ് പുതിയ ട്രെന്‍ഡ്. ശബ്ദംകേട്ട് പ്രവര്‍ത്തിക്കുന്ന അടുക്കള ഉപകരണങ്ങളുടെ കാലമാണ് സജീവമാകാനിരിക്കുന്നത്. വൃത്തി നിലനിര്‍ത്താനും ജോലി എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.
വൈദ്യുതി-വിഭവ സംരക്ഷണം
വൈദ്യുതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീട്ടുപകരണങ്ങളാണ് സ്മാര്‍ട്ട് കിച്ചണില്‍ അവതരിപ്പിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നതും ഭക്ഷണം നിശ്ചിത ചൂടില്‍ പാകമായിക്കഴിഞ്ഞാല്‍ അടുപ്പ് തന്നെ ഓഫാകുന്നതും ശബ്ദംകേട്ട് അടുക്കളയില്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം അതില്‍ ഉള്‍പെടുന്നു.
Content Highlights: Latest smart kitchen technology trends
Published: 09 Jun 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented