ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്ളാറ്റുകളില്‍ ഒന്ന് സ്വന്തമാക്കി ലീന തിവാരി എന്ന ബിസിനസ് വനിത. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അതികായരിൽ ഒന്നായ യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണാണ് ലീന ഗാന്ധി തിവാരി. മുംബൈയിലെ വര്‍ളിയില്‍ കടലിനെ അഭിമുഖികരിച്ച് നിര്‍മിച്ചിരിക്കുന്ന അപ്പാര്‍ട്ടമെന്റ് സമുച്ചയത്തിലാണ് രണ്ട് അത്യാഡംബര ഫ്ളാറ്റുകള്‍ ഇവര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഏറ്റവും ധനികരായ സ്ത്രീകളിലൊരാളാണ് ലീന ഗാന്ധി തിവാരി.

To advertise here,

639 കോടി രൂപയ്ക്ക് രണ്ട് കടല്‍ കാഴ്ചയുള്ള ആഡംബര അപ്പാര്‍ട്ട്മെന്റുകളുടെ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 63.9 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ജിഎസ്ടിയും ചേര്‍ന്നാണ് 703 കോടി രൂപയുടെ ഇടപാട് നടന്നത്. ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വേച്ച് ഏറ്റവും വിലയേറിയ ഫ്ളാറ്റ് ഇടപാടെന്ന് റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വര്‍ളി സീ ഫേസിലെ പുതുതായി നിര്‍മ്മിച്ച 40 നില കെട്ടിടമായ നാമന്‍ സാനയിലെ 32 മുതല്‍ 35 വരെ നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. 22,572 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റുകള്‍. ഒരു ചതുരശ്ര അടിക്ക് 2.83 ലക്ഷം രൂപയ്ക്ക് നിരക്കില്‍ 22,572 ചതുരശ്ര അടിയാണ് അപ്പാര്‍ട്ട്മെന്റുകളുടെ വിസ്തീർണം. 40 നിലകളുള്ള അപ്പാര്‍ട്ട്മെന്റിലെ 32 മുതല്‍ 35 വരെുള്ള നിലകളാണ് ലീന തിവാരി സ്വന്തമാക്കിയത്. മെയ് 28-ന് ഇടപാടുകള്‍ നടന്നതായാണ് വിവരം

അത്യാഡംബര പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പേരു കേട്ട മുംബൈയിലെ വർളി സീ ഫേസില്‍ സ്ഥിതി ചെയ്യുന്ന നമന്‍ സാന അപ്പാര്‍മെന്റുകളിലൊന്നാണ് ഇവ. അറബികടലിലേക്കുള്ള അതിമനോഹര കാഴ്ചയും ബാന്ദ്രയിലേക്കുള്ള കണക്ടിവിറ്റിയും വര്‍ളിയെ സമ്പന്നരുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. കോസ്റ്റല്‍ റോഡ്, ബാന്ദ്ര-വര്‍ളി സീ ലിങ്ക് തുടങ്ങിയ പദ്ധതികള്‍ ഈ പ്രദേശത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡയബറ്റിസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റുകള്‍ (എപിഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎസ്‌വി, 75-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2024-ല്‍ നാലായിരം കോടിലധികമായിരുന്നു കമ്പനിയുടെ ലാഭം.

ലീന മാത്രമല്ല, അടുത്തിടെ മുംബൈയിലെ പ്രീമിയം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്ന ശതകോടീശ്വരന്‍. ഈ മാസം ആദ്യം, ബാങ്കര്‍ ഉദയ് കോട്ടക് വര്‍ളി സീ ഫേസില്‍ 400 കോടി രൂപയ്ക്ക് മുഴുവന്‍ കെട്ടിടംതന്നെ സ്വന്തമാക്കിയിരുന്നു.