സൗത്ത് മുംബൈയിലെ മഹാലക്ഷ്മിയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റ് 8.10 കോടി രൂപയ്ക്ക് വിറ്റിരിക്കുകയാണ് ബോളിവുഡ് താരം സോനു സൂദ്. പത്ത് വര്‍ഷത്തിലധികം കൈവശംവെച്ചതിനു ശേഷം വിറ്റ അപ്പാര്‍ട്ട്‌മെന്റിന് ഏകദേശം മൂന്ന് കോടി രൂപയാണ് ലാഭം കിട്ടിയത്.
ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ലോഖണ്ഡ്വാല മിനര്‍വയുടെ ഭാഗമാണ് ഈ ഫ്‌ളാറ്റ്. സ്‌ക്വയര്‍ യാര്‍ഡ്‌സ് പരിശോധിച്ച രേഖകള്‍ പ്രകാരം, ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇടപാട് രജിസ്റ്റര്‍ ചെയ്തത്. 1,247 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും ഏകദേശം 1,497 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയുമുള്ളതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്റെ (IGR) രേഖകള്‍ പ്രകാരം 2012-ല്‍ 5.16 കോടി രൂപയ്ക്കാണ് സോനു സൂദ് ഈ ഫ്‌ളാറ്റ് വാങ്ങിയത്. അതായത് 13 വര്‍ഷത്തിന് ശേഷം ഏകദേശം 2.94 കോടി രൂപ ലാഭം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 48.60 ലക്ഷം രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 30,000 രൂപയുമാണ്.
ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി, ദക്ഷിണ മുംബൈയിലെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളിലൊന്നാണ്. ലോവര്‍ പരേല്‍, വര്‍ളി, നരിമാന്‍ പോയിന്റ് എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് മികച്ച യാത്രാസൗകര്യമുണ്ട്. കൂടാതെ അറബിക്കടലിനും റേസ് കോഴ്‌സിനും അഭിമുഖമായി നിരവധി ആഡംബര ടവറുകള്‍ ഇവിടെയുണ്ട്.
Content Highlights: Sonu Sood Sells Mumbai Apartment for ₹8.1 Crore
Published: 28 Aug 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented