സമരങ്ങൾക്ക് നടുവിലായിരുന്നു എന്നും സി.കെ. ജാനു. നീണ്ട ആ സമരകലാത്തിന് ചെറിയ ഇടവേള നൽകി മകൾ ജാനകിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് അവർ. മകൾ ജാനകിയെ ദത്തെടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും മകൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ മനസ്സുതുറക്കുകയാണ് സി.കെ. ജാനു.

To advertise here,

ഞാൻ കല്യാണം കഴിക്കാത്തതിന്റെ വിഷമം അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കായി പോകുമോ എന്നായിരുന്നു അമ്മയുടെ പേടി. അതുപോലെ മറ്റു വിഭാഗത്തിലുള്ള ആരോ ആയി ഇഷ്ടത്തിലായതുകൊണ്ടായിരിക്കും കല്യാണം കഴിക്കാത്തതെന്നും അമ്മ സംശയിച്ചിരുന്നു. എനിക്ക് അന്നും ഇന്നും കല്യാണം കഴിക്കണമെന്ന ചിന്തയൊന്നും ഇല്ല. എപ്പോഴും മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഓട്ടത്തിലായതുകൊണ്ട് കല്യാണത്തെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. 

പല ഭാഗത്തുനിന്നും വിവാഹ സമ്മർദങ്ങൾ വന്നപ്പോഴാണ് ഒരു കുട്ടിയെ ദത്തെടുക്കാമെന്ന ആലോചനയുണ്ടാകുന്നത്. അങ്ങനെ ദത്തെടുക്കാനുള്ള അപേക്ഷയും നിയമനടപടികളുമൊക്കെ നടത്തി. ഒരു വർഷത്തോളം കാത്തിരുന്നിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഓൾ ഇന്ത്യാ ലെവലിൽ രജിസ്റ്റർ ചെയ്തു. അരമണിക്കൂറിനുള്ളിൽതന്നെ കുട്ടികളുടെ പ്രൊഫൈൽ വന്നുതുടങ്ങി. പലരോടും അഭിപ്രായങ്ങൾ ചോദിച്ച് മനസ്സിലാക്കി. അങ്ങനെയാണ് ജാനകിയുടെ പ്രൊഫൈൽ വരുന്നത്. അന്വേഷിച്ചപ്പോൾ ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ്. അങ്ങനെ അവിടേക്ക് പോയി. എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തി. എന്നാൽ കുട്ടിയെ കൈമാറാനുള്ള ദിവസമെത്തിയപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. എന്നെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയണമെന്ന് അവർ നിർബന്ധം പിടിച്ചു. അങ്ങനെ പരിശോധിക്കുന്നതിനിടയിലാണ് ഞാൻ ട്രൈബ് ആണെന്ന കാര്യം മനസ്സിലായത്. അതോടെ കുട്ടിയെ തരില്ലെന്ന നിലപാടിലെത്തി. എന്റെ വരുമാനം കുറവാണെന്ന് കണ്ടെത്തി. പ്രതിബന്ധങ്ങൾ ഓരോന്നായി വന്നിട്ടും പിന്മാറില്ലെന്ന് ഞാൻ മനസ്സുകൊണ്ട് തീരുമാനമെടുത്തു. 

തുടർന്ന് വായിക്കാം