പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ചും സാറ സംസാരിച്ചു.

സഹോദരന്റെ വിവാഹച്ചടങ്ങുകൾ സ്വന്തം വിവാഹത്തിന് മുന്നോടിയായുള്ള ഒരു 'ട്രയൽ റൗണ്ട്' പോലെയായിരുന്നുവെന്ന് സാറ തെണ്ടുൽക്കർ. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാറ. മാർച്ച് 5-നാണ് അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായത്. വിവാഹാഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ സാറ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
'എന്റെ വിവാഹത്തിനായുള്ള ട്രയൽ റൗണ്ട് ആയിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എന്തൊക്കെയാണ് വേണ്ടതെന്നും വേണ്ടാത്തതെന്നും ഇപ്പോൾ വ്യക്തമായ ധാരണയുണ്ട്.' സാറ പറയുന്നു. കുടുംബത്തിലെ വലിയൊരു ആഘോഷം എന്ന നിലയിൽ സഹോദരൻ അർജുന്റെ വിവാഹച്ചടങ്ങുകളുടെ പ്ലാനിങ്ങിലും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും എല്ലാം സാറ സജീവമായി പങ്കെടുത്തിരുന്നു. 'ഒരു വലിയ കല്യാണം നടത്തുമ്പോൾ ഉണ്ടാകുന്ന ചുമതലകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ അർജുന്റെ വിവാഹത്തിലൂടെ എനിക്ക് സാധിച്ചു.'
പേസ്റ്റൽ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തുന്ന ഒരു ആർഭാടവിവാഹമാണ് താൻ സ്വപ്നം കണ്ടിരുന്നതെന്ന് സാറ വെളിപ്പെടുത്തി. എന്നാൽ കാലം കടന്നുപോയപ്പോൾ ആ കാഴ്ചപ്പാടുകൾ മാറി. കുറച്ചുകൂടി ലളിതമായ ചടങ്ങുകളും ചിലപ്പോൾ പരമ്പരാഗത ചുവന്ന വിവാഹ വസ്ത്രവുമാകും ഇനി താൻ തിരഞ്ഞെടുക്കുക എന്നും അവർ പറഞ്ഞു.ബന്ധങ്ങളോടുള്ള ജെൻ സീ തലമുറയുടെ കാഴ്ചപ്പാടിനെ കുറിച്ചും അഭിമുഖത്തിൽ സാറ സംസാരിക്കുന്നുണ്ട്. ബന്ധങ്ങൾ ശരിയായി മുന്നോട്ട് പോകുന്നില്ലെങ്കിൽ പിന്തിരിയാൻ മടിക്കാത്തവരാണ് ജെൻസീക്കാരെന്നും അത്രത്തോളം ഗൗരവത്തോടെയാണ് തന്റെ തലമുറ വിവാഹത്തെ കാണുന്നതെന്നും സാറ പറഞ്ഞു.
'വിവാഹനിശ്ചയം കഴിഞ്ഞ്, വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പങ്കാളിയുടെയോ അവരുടെ കുടുംബത്തിന്റെയോ യഥാർത്ഥ മുഖം തിരിച്ചറിയുന്നതും, മുന്നോട്ട് പോകാൻ കഴിയില്ല എന്ന് ചിന്തിക്കുന്നതും കണ്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ബന്ധത്തിൽ നിന്ന് പിന്മാറുന്നത് വലിയ ചുവടുവയ്പായിട്ടാണ് എനിക്ക് തോന്നുന്നത്. മുൻതലമുറയിലുള്ളവർക്ക് ശബ്ദമുയർത്താൻ വലിയ ഭയമായിരുന്നു, എന്നാൽ കാര്യങ്ങൾ തെറ്റായ വഴിക്ക് നീങ്ങുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ജെൻ സീ ആത്മവിശ്വാസവും കരുത്തുമുള്ളവരാണ്.'
പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ചും സാറ സംസാരിച്ചു. 'എന്റെ മാതാപിതാക്കൾ മറ്റെന്തിനേക്കാളും ഉപരി നല്ല സുഹൃത്തുക്കളാണ്. അവർക്കിടയിൽ ചെറിയ തമാശകളും കളിയാക്കലുകളും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു പങ്കാളിയെയാണ് ഞാനും ആഗ്രഹിക്കുന്നത്. ആധിപത്യം സ്ഥാപിക്കാനുള്ള ഒരു പ്രവണത അവർക്കിടയിലില്ല. 20 വർഷം മുൻപ് ഫെയ്‌സ്‌ബുക്കോ വാട്‌സ്ആപ്പോ ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര കോളുകൾക്ക് പോലും വലിയ ചെലവുവരും. ആ സമയത്തും അവരുടെ ബന്ധം ഊഷ്മളമായിരുന്നു.' സച്ചിൻ തെണ്ടുക്കറും അഞ്ജലി തെണ്ടുക്കറും 1995-ലാണ് വിവാഹിതരായത്. ക്രിക്കറ്റ് ലോകത്തെ മാതൃകാദമ്പതിമാരായാണ് ഇരുവരെയും കണക്കാക്കുന്നത്. പ്രണയം സൗഹൃദമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു സാറയുടെ മറുപടി.
സച്ചിന്റെയും അഞ്ജലിയുടെയും മകളായ സാറാ തെണ്ടുക്കർ 1997 ഒക്ടോബർ 12-ന് മുംബൈയിലാണ് ജനിച്ചത്.സാറ ഫാഷൻ, മോഡലിംഗ്, ലൈഫ് സ്‌റ്റൈൽ രംഗങ്ങളിൽ സജീവമാണ്.
Content Highlights: Sara Tendulkar called her brother Arjun's wedding a trial round for her own future wedding., Gen Z views marriage with high seriousness and is not afraid to walk away from wrong relationships., Sara shared her preference for a simple traditional wedding over an elaborate pastel-themed one., She draws relationship inspiration from her parents, Sachin and Anjali Tendulkar.
Published: 10 Aug 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented