വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീയുടെ സമ്പാദ്യശീലം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ നളിനി ഉനഗര്‍. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ ജോലിക്കാരി സൂറത്തില്‍ അറുപത് ലക്ഷത്തിന്റെ ഫ്ലാറ്റ് സ്വന്തമാക്കിയ വിവരം നളിനി അറിയിച്ചത്. വീടിന്റെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ മാത്രം ലോണെടുക്കുകയും നാല് ലക്ഷത്തിന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു എന്നാണ് നളിനി കുറിപ്പില്‍ പറഞ്ഞത്. ജോലിക്കാരിയുടെ സമര്‍ത്ഥമായ സമ്പാദ്യശീലത്തെക്കുറിച്ച് അറിഞ്ഞതോടെ സംഭവം ആളുകള്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്.
‘ഇന്ന് എന്റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ വളരെ സന്തോഷത്തിലായിരുന്നു. സൂറത്തില്‍ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റ് അവര്‍ സ്വന്തമാക്കി. ഇതിനായി പത്ത് ലക്ഷം മാത്രം ലോണെടുക്കുകയും നാല് ലക്ഷം ഫര്‍ണിച്ചറിന് ചെലവാക്കുകയും ചെയ്തു' നളിനി കുറിപ്പില്‍ പറയുന്നു. എന്നാല്‍ നളിനിയെ കൂടുതല്‍ അത്ഭുതപ്പെടുത്തിയ കാര്യം ഇവര്‍ക്ക് വെലാഞ്ച ജില്ലയിലുള്ള രണ്ട് നില കെട്ടിടം വാടകയ്ക്ക് കൊടുത്തിട്ടുണ്ട് എന്നതാണ്.
അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാതെ സ്മാര്‍ട്ടായി പണം സമ്പാദിച്ചാലുള്ള ഉപകാരത്തെ നളിനി ഓര്‍മ്മപ്പെടുത്തി. കുറിപ്പ് വൈറലായതോടെ ആളുകള്‍ പല രീതിയിലാണ് പ്രതികരിക്കുന്നത്. ചിലര്‍ക്ക് സൂറത്തില്‍ അറുപത് ലക്ഷത്തിന്റെ ഫ്ലാറ്റ് ഒരാള്‍ക്ക് എങ്ങനെ സ്വന്തമാക്കും എന്ന് സംശയിച്ചപ്പോള്‍, ജോലിക്കാരിയുടെ സമ്പാദ്യശീലത്തെ പ്രശംസിച്ചും ചിലര്‍ രംഗത്തെത്തി. സ്തബ്ധയായിപ്പോയി എന്ന നളിനിയുടെ കുറിപ്പിനോട് ജോലിക്കാരിയുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യങ്ങളും ഉണ്ടായി. 'അവരുടെ ഉയര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇത്തരം ജോലി ചെയ്യുന്ന ആളുകളെ പൊതുവെ പാവപ്പെട്ടവരായിട്ടാണ് വിലയിരുത്തുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മികച്ച രീതിയില്‍ പണം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദരാണ് ഇവര്‍. നമ്മള്‍ ഫോണ്‍, ആഡംബര വസ്തുക്കള്‍, യാത്രകള്‍ എന്നിവയ്ക്ക് വേണ്ടി പണം ചെലവാക്കുമ്പോള്‍ ഇവര്‍ പണം സ്വരൂപിച്ച് വെക്കുന്നു.' ഉപയോക്താവിന്റെ ചോദ്യത്തിന്റെ മറുപടിയായി നളിനി കുറിച്ചു. നികുതി അടയ്ക്കാത്ത പണത്തിന്റെ മാന്ത്രികതയാണ് ഇതെന്ന് സംഭവം വിശ്വസിക്കാന്‍ കഴിയാതെ ഒരു ഉപയോക്താവ് കുറിച്ചു.
Content Highlights: Content creator Nalini Unagar is amazed by her housekeeper`s smart saving habits, who bought a 60 lakh flat in Surat with minimal loan and savvy financial planning.
Published: 08 Oct 2025, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented