ന്റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നട ഈവ ഗ്രോവർ. പണത്തിനായി സംവിധായകർക്കൊപ്പം കിടക്ക പങ്കിടാൻ മുൻഭർത്താവ് ഹൈദർ അലി ഖാൻ നിർബന്ധിച്ചിരുന്നുവെന്നാണ് ഈവ തുറന്നുപറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ബോളിവുഡ് താരം ആമിർ ഖാന്റെ അർധസഹോദരനാണ് ഹൈദർ അലി ഖാൻ. കുടുംബം പുലർത്താനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും വേണ്ടി ഇത്തരം കാര്യങ്ങൾക്കായി മുൻഭർത്താവ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് അവർ പറഞ്ഞത്. എന്നാൽ തനിക്ക് അന്നും അഭിനയിക്കാൻ അവസരങ്ങൾക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ലെന്നും ഈവ വ്യക്തമാക്കി. കുടുംബത്തിന്റെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ താൻ വ്യക്തിപരമായ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

'എനിക്ക് എപ്പോഴും ജോലിയുണ്ടായിരുന്നു. എന്നാൽ ഞാൻ അഭിനയം നിർത്തിവെച്ച ഒരു ഘട്ടമുണ്ടായിരുന്നു. ആ കുടുംബത്തിന് വേണ്ടി എന്റെ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ മുഴുവൻ ഞാൻ പിൻവലിച്ചു, കാറുകൾ വിറ്റു. ഞാൻ ആ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അയാളുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു അനുഭവമുണ്ടാകുന്നത്-ആ സംഭവം ഓർത്തെടുത്തുകൊണ്ട് ഈവ പറഞ്ഞു:

''ഇതിലൊക്കെ എന്ത് തെറ്റാണുള്ളത്?' എന്നായിരുന്നു അയാളുടെ ചോദ്യം. നടിമാർക്ക് വലിയ വാഗ്ദാനങ്ങളും ഓഫറുകളും വരാറുണ്ടല്ലോ. എന്നാണ് മുൻ ഭർത്താവ് തന്നോട് പറഞ്ഞതെന്നും ഈവ തുറന്നുപറഞ്ഞു. 'എന്ത് വ്യത്യാസമാണ് ഇതിലുള്ളത്? അത് ചെയ്യൂ, നമുക്ക് വീട് നടത്തണം, ഇലക്ട്രിസിറ്റി ബിൽ ഇത്രയും കൂടിയിരിക്കുന്നു, കുട്ടിയുടെ ആവശ്യങ്ങൾക്ക് പണം വേണം...' എന്നൊക്കെയാണ് അയാൾ പറഞ്ഞിരുന്നത്.

അതോടെ എല്ലാം അവസാനിച്ചു. അതിനുശേഷം ഞാൻ ഒരിക്കലും അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.ഹൈദറിന് സ്‌കിസോഫ്രീനിയ (Schizophrenia) എന്ന മാനസികാവസ്ഥയുണ്ടെന്നും ഈവ വെളിപ്പെടുത്തി. പെട്ടെന്ന് നടന്ന വിവാഹമായതിനാൽ വിവാഹസമയത്ത് തനിക്ക് ഈ രോഗവിവരത്തെക്കുറിച്ച് അറിയില്ലായിരുന്നു. താമസിയാതെ  ശാരീരിക പീഡനങ്ങൾ ആരംഭിച്ചുവെന്നും, തന്റെ ശരീരത്തിലെ മുറിവുകളും പാടുകളും കണ്ട് വീട്ടുകാർ കടുത്ത ആശങ്കയിലായിരുന്നുവെന്നും അവർ പറഞ്ഞു.

എങ്കിലും, നിലവിൽ ഹൈദർ നേരിടുന്ന ദയനീയ അവസ്ഥയോട് തനിക്ക് ഇന്ന് സഹതാപമുണ്ടെന്ന് അവർ പറയുന്നു, ജീവിക്കാൻ പോലും അയാൾ നിലവിൽ കഷ്ടപ്പെടുകയാണ്. സ്വന്തമായി വീടില്ല, ഭക്ഷണത്തിനായി പോലും കഷ്ടപ്പെടുകയാണ്. ചിലപ്പോൾ ഏതെങ്കിലും സുഹൃത്ത് സഹായിക്കും. എനിക്ക് വിഷമം തോന്നാറുണ്ട്. സംഭവിച്ചതൊക്കെ സംഭവിച്ചു, എങ്കിലും മാനുഷിക പരിഗണന വച്ച് നോക്കുമ്പോൾ അയാൾ ഒരിക്കൽ എന്റെ ഭർത്താവായിരുന്നു. എപ്പോഴും മദ്യം നൽകുന്ന ആളുകളാൽ മാത്രമാണ് അയാൾ ഇപ്പോൾ ചുറ്റപ്പെട്ടിരിക്കുന്നത്. നോക്കാൻ ആരുമില്ല. എന്നെങ്കിലും അയാൾക്ക് സമാധാനം ലഭിക്കട്ടെ എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിക്കുന്നത്, അയാൾ ഒരുപാട് അനുഭവിച്ചു.-ഈവ വ്യക്തമാക്കി.