
ദിവസങ്ങള് നീണ്ടുനില്ക്കുന്ന ആഘോഷങ്ങളാണ് ബോളിവുഡ് താരം ആമിര് ഖാന്റെ മകള് ഇറാ ഖാന്റെ വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച മുംബൈയില് നടന്ന ചടങ്ങില് ആമിറും വരന് നൂപുര് ശിഖാരയും വിവാഹം രജിസ്റ്റര് ചെയ്തിരുന്നു. ഇതിന് പിന്നാലെ പല കാരണങ്ങള്കൊണ്ട് ഈ വിവാഹം വ്യത്യസ്തമാകുകയാണ്.
രജിസ്റ്റര് വിവാഹത്തില് ഇരുവരും ധരിച്ച ഔട്ട്ഫിറ്റും നൂപുര് വിവാഹവേദിയിലേക്ക് എത്തിയ രീതിയുമെല്ലാം ആരാധകര്ക്കിടയില് ചര്ച്ചാവിഷയമായി. ഇതിന് പിന്നാലെ മുന് ഭാര്യ കിരണ് റാവുവിന്റെ കവിളില് ആമിര് ചുംബിച്ചതും സഹോദരന് ജുനൈദ് ഖാനൊപ്പമുള്ള ഇറയുടെ ഫോട്ടോയുമെല്ലാം സോഷ്യല് മീഡിയയില് ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ ജയ്പുരില് നാല് ദിവസം നീണ്ടുനില്ക്കുന്ന വിവാഹ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ആമിര് ഖാനും കുടുംബവും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് ജനുവരി എട്ടിന് തുടങ്ങി പത്തിനാണ് അവസാനിക്കുക.
ഷോര്ട്സും ബനിയനും സ്നീക്കേഴ്സും ധരിച്ച് എട്ട് കിലോമീറ്റര് ജോഗ് ചെയതാണ് ബോളിവുഡ് സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയ്നര് കൂടിയായ നൂപുര് വിവാഹ വേദിയിലെത്തിയത്. സാന്റാ ക്രൂസില്നിന്ന് ബാന്ദ്രയിലേക്ക് എട്ടുകിലോമീറ്റര് ഓടിയാണ് വരന് നൂപുര് ചടങ്ങിനെത്തിയത്. ബാന്ദ്രയിലെ താജ് ലാന്ഡ്സ് എന്ഡിലായിരുന്നു രജിസ്റ്റര് ചടങ്ങ്. ദമ്പതിമാര് പ്രതിജ്ഞ എടുത്തശേഷം ആമിര്ഖാന് മരുമകനെ ആശ്ലേഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നൂപുറിനോട് പോയി കുളിക്കാനാണ് ഇറ ചിരയോടെ ആവശ്യപ്പെട്ടത്.
പിന്നീട് നൂപുര് നീല ഷെര്വാണി ധരിച്ച് ഇറയ്ക്കൊപ്പം ചിത്രങ്ങള്ക്ക് പോസ് ചെയ്തു. ലെഹങ്കയും ലാച്ചയും സാരിയുമെല്ലാം മാറ്റിവെച്ച് ഹാരെം പാന്റും ബ്ലൗസും ദുപ്പട്ടയും ധരിച്ചാണ് ഇറ ചടങ്ങില് പങ്കെടുത്തത്. സില്വര് എംബ്രോയിഡറി ചെയ്ത പേസ്റ്റെല് പിങ്ക് ഹാരെം പാന്റും കടുംപച്ച നിറത്തിലെ വെല്വെറ്റ് ബ്ലൗസും പേസ്റ്റല് പിങ്ക് ദുപ്പട്ടയുമായിരുന്നു ഇറയുടെ വേഷം. ഇതോടൊപ്പം കോലാപൂരി ചെരുപ്പും വലിയ പോല്ക്കി നെക്ലേസും അവര് ധരിച്ചിരുന്നു. തന്റെ ചുവന്ന മുടി അഴിച്ചിട്ടുകൊണ്ട് മിനിമല് മേക്കപ്പില് തികഞ്ഞ സന്തോഷവതിയായിരുന്നു ഇറ.
ആമിറിന്റേയും ആദ്യ ഭാര്യ റീന ദത്തയുടേയും മകളാണ് ഇറ. മകന് ജുനൈദ് ഖാന്, ആമിറിന്റെ മുന് ഭാര്യ കിരണ് റാവു, മകന് ആസാദ് റാവു എന്നിവരും ചടങ്ങിനെത്തിയിരുന്നു. കുടുംബഫോട്ടോയ്ക്കായി എല്ലാവരും ഒരുമിച്ച് പോസ് ചെയ്തതും വേറിട്ട കാഴ്ച്ചയായി. ഇതിനിടയില് ആമിര് കിരണ് റാവുവിന്റെ കവിളില് ചുംബിക്കുകയും ചെയ്തു. വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തക്കളാണ് എന്നതിന്റെ തെളിവാണ് ആ ചുംബനം എന്ന തരത്തില് ഇതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുകയും ചെയ്തു.
ഇതിന് പിന്നാലെ സഹോദരന് ജുനൈദിനൊപ്പമുള്ള ഒരു ചിത്രം ഇറ ഇന്സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. 'അവസാനം ഞങ്ങള് ഒരുമിച്ചുള്ള ഒരു ചിത്രം കിട്ടി' എന്ന ക്യാപ്ഷനോടെയാണ് ഇറ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ജനുവരി എട്ടു മുതലാണ് ഉദയ്പുരിലെ വിവാഹ ചടങ്ങുകള് ആരംഭിക്കുക. രാവിലെ 11.30ന് മെഹന്ദി ബ്രഞ്ചോട് കൂടിയാണ് ചടങ്ങുകള് തുടങ്ങുക. അതിനുശേഷം ഹൈ ടീയും ഡിന്നറുമുണ്ടാകും. രാത്രി 10 മണിക്ക് അടുത്ത ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കുമായുള്ള പാര്ട്ടിയുണ്ടാകും. ജനുവരി ഒമ്പതിന് വൈകുന്നേരം ഏഴിന് സംഗീത് ചടങ്ങ് തുടങ്ങും. അതിനുശേഷം ജനുവരി പത്തിന് വൈകുന്നേരം നാലിനാണ് വിവാഹ ചടങ്ങുകള് ആരംഭിക്കുക.
വരന്റേയും വധുവിന്റേയും ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കുമായി താജ് അരാവലി റിസോര്ട്ടില് 176 ഹോട്ടല് മുറികളാണ് ബുക്ക് ചെയ്തിട്ടുണ്ട്. ഈ രാജകീയ വിവാഹത്തില് 250-ഓളം അതിഥികളാണ് പങ്കെടുക്കുക. ജയ്പുരിലെ വിവാഹത്തിന് ശേഷം മുംബൈയില് ബോളിവുഡ് സെലിബ്രിറ്റികള്ക്കായി ആഡംബര പാര്ട്ടിയും ഒരുക്കുന്നുണ്ട്.

ഇറയുടെ ദീര്ഘനാളായുള്ള സുഹൃത്തും ഫിറ്റ്നെസ് ട്രെയിനറുമാണ് നൂപുര്. വര്ഷങ്ങള് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന് തീരുമാനിക്കുന്നത്. കഴിഞ്ഞ നവംബറില് മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
Content Highlights: aamir khans daughter ira khan and nupur shikhares wedding festival
Published: 07 Jan 2024, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented