ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാറ അലി ഖാന്‍. സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാനും താരം മറക്കാറില്ല. ലോക്ക്ഡൗണ്‍ സമയത്തും തന്റെ വീട്ടുവിശേഷങ്ങള്‍ സാറ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അമ്മ അമൃത സിങ്ങിനൊപ്പമുള്ള സാറയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

To advertise here,

അമ്മയും മകളും ഒരുപോലെ വസ്ത്രം ധരിച്ച് ഇരട്ടകളെപ്പോലെ നില്‍ക്കുന്ന ചിത്രമാണിത്. ഒരേ നിറത്തിലും ഡിസൈനിലുമുള്ള മാസ്‌കിനൊപ്പം ഒരേ പോലുള്ള കുര്‍ത്തയുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 'മമ്മീസ് ഡേ ഔട്ട'് എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പലനിറത്തിലുള്ള നീളന്‍ കയ്യുള്ള കുര്‍ത്തയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വസ്ത്രത്തോടു ചേരുന്ന കമ്മലുകളാണ് സാറ അണിഞ്ഞിരിക്കുന്നത്. അമ്മയുടെയും മകളുടെയും പ്രിയപ്പെട്ട ഡിസൈനര്‍ അബു ജാന്‍-  സന്ദീപ് കോസ്ല ഡിസൈന്‍ ചെയ്ത കുര്‍ത്തയാണത്. 

കഴിഞ്ഞ ദിവസം വീട്ടിലെ ഏറ്റവും പ്രിയ്യപ്പെട്ട ഇടത്തിന്റെ ചിത്രവും സാറ പങ്കുവച്ചിരുന്നു. വീട്ടില്‍ താന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തിന്റെ ചിത്രമായിരുന്നു അത്. അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിമിനുമൊപ്പം മുംബൈയിലെ വീട്ടിലാണ് സാറ താമസിക്കുന്നത്.

Content Highlights: Sara Ali Khan enjoys ‘Mummy’s day out’ with Amrita Singh Photos Viral