പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യല്‍ മീഡിയയിലും സജീവമായ മഡോണ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

To advertise here,

ഇപ്പോഴിതാ ഓണത്തോട് അനുബന്ധിച്ച് നടത്തിയ ട്രെഡീഷണല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കസവ് പാവാടയും നീല ബ്ലൗസും ധരിച്ച് വശ്യമായ സൗന്ദര്യത്തോടെയാണ് മഡോണ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. 

ഗോള്‍ഡന്‍ പ്രിന്റുകളുള്ള ബ്ലൗസിന്  ഡീപ് നെക്കും ഫുള്‍ സ്ലീവുമാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം വലിയ ജിമിക്കി കമ്മലും മൂക്കുത്തിയും പിങ്ക് നിറത്തിലുള്ള പൊട്ടും താരം ധരിച്ചു. പിന്നിലോട്ട് കെട്ടിവെച്ച മുടിയില്‍ ചുവപ്പും പിങ്കും നിറങ്ങള്‍ ചേര്‍ന്ന റോസാപ്പൂക്കളും ചൂടിയതോടെ മഡോണയുടെ ട്രഡീഷണല്‍ ലുക്ക് പൂര്‍ണമായി. 

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് മഡോണയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. രവി വര്‍മയുടെ ചിത്രം പോലെ മനോഹരമാണെന്നാണ് ഒരു കമന്റ്. ഹരികുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അമൃത ലക്ഷ്മിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ചെയ്തത് ലക്ഷ്മി സനീഷാണ്. 

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. വിജയ് നായകനായെത്തിയ 'ലിയോ'യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തിയിരുന്നു. ചിത്രത്തില്‍ മഡോണയുടെ വിജയ്‌ക്കൊപ്പമുള്ള ഡാന്‍സ്, ആക്ഷന്‍ രംഗങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.