ണം സ്‌പെഷ്യല്‍ കോസ്റ്റ്യൂമിൽ അതിസുന്ദരിയായി നടി മഡോണ സെബാസ്റ്റ്യന്‍. ചുരിദാറും സാരിയും പാവാടയും ബ്ലൗസും ധരിച്ച് ഒന്നിലിധകം ഫോട്ടോഷൂട്ടുകളിലൂടെയാണ് മഡോണ ഓണത്തെ വരവേല്‍ക്കുന്നത്.

To advertise here,

ഊഷ്മളതയുടേയും അഭിമാനത്തിന്റേയും സീസണായ ഓണക്കാലത്ത് എന്ന കുറിപ്പോടെയാണ് മഡോണ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

കസവു പോള്‍കാ ഡോട്ടുകളുള്ള പാവാടയും നീല നിറത്തില്‍ ഡീപ് നെക്കിലുള്ള ബ്ലൗസിലുമാണ് മഡോണ കൂടുതല്‍ സുന്ദരിയായത്. ഫുള്‍ സ്ലീവുള്ള ബ്ലൗസിന്റെ രണ്ടു കൈകളിലും ഹെവി ഡിസൈനുണ്ട്. ഒപ്പം ജിമിക്കി കമ്മലും നെക്ക്‌ലേസും മുടിയില്‍ ചൂടിയ മുല്ലപ്പൂവും കൂടുതല്‍ വശ്യത നല്‍കുന്നു. 

റയ്‌മെസ് ഡിസൈനര്‍ ബോട്ടിക്കിന്റെ ഓണം 2022 കളക്ഷനില്‍ നിന്നുള്ളതാണ് ഈ വസ്ത്രങ്ങള്‍. രാഹുല്‍ രാജാണ് ഫോട്ടോഗ്രാഫര്‍.

തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരില്‍ ഒരാളാണ് മഡോണ. സിനിമയിലെത്തി അഞ്ചു വര്‍ഷത്തിനുള്ളില്‍ മലയാളം, തമിഴ്, കന്നഡ സിനിമകളുടെ ഭാഗമായി താരം. ആദ്യ ചിത്രമായ പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിലും നായികയായി വെള്ളിത്തിരയിലെത്തി.