താമരശ്ശേരി : എട്ടുവർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പതിനാലുപേർക്ക് ജീവഹാനി സംഭവിച്ച കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽനിന്ന് എട്ടേക്ര ഭാഗത്തേക്ക് നിർമിച്ച റോഡ് ഒരിടത്ത് അടിഭാഗത്തെ മണ്ണിടിഞ്ഞും മറ്റു ചിലയിടങ്ങളിൽ പ്രതലം തകർന്നും അപകടഭീഷണിയുയർത്തുന്നു.

To advertise here,

2024-25 സാമ്പത്തികവർഷത്തെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ട് വകയിരുത്തി നിർമിച്ച റോഡിന്റെ തുടക്കഭാഗത്താണ് അടിവശത്തുനിന്നും വശങ്ങളിൽനിന്നും മണ്ണും കല്ലും ഇടിഞ്ഞ് പത്തു മീറ്ററിലധികം താഴ്ചയിലേക്ക് പതിച്ചത്. ചെങ്കുത്തായ കയറ്റങ്ങൾ നിറഞ്ഞ റോഡിലാണ് സംരക്ഷണഭിത്തിയിൽ കാര്യമായ തകർച്ചനേരിട്ടത്. 20 ലക്ഷം രൂപ വകയിരുത്തി 331 മീറ്റർ ദൈർഘ്യത്തിലുള്ള റോഡിന്റെ നിർമാണ പ്രവൃത്തി ​േമയ് 22-നായിരുന്നു പൂർത്തീകരിച്ചത്. 2029 ​േമയ് 21 വരെയാണ് റോഡിന്റെ പരിപാലന കാലളയവ്. കട്ടിപ്പാറ-കരിഞ്ചോല റോഡിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ഈ റീച്ച് ആരംഭിക്കുന്ന ഭാഗത്ത് വലതുവശത്തായാണ് കാര്യമായി മണ്ണിടിഞ്ഞത്. കനത്ത മഴയെത്തുടർന്ന് സംരക്ഷണഭിത്തി തകർന്ന് കൂറ്റൻ കല്ലുകളും മണ്ണുമെല്ലാം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിനൊപ്പം ഓവുചാൽ നിർമിക്കാത്ത ഈ ഭാഗങ്ങളിൽ മഴവെള്ളം കോൺക്രീറ്റു ചെയ്ത ഭാഗങ്ങളിൽക്കൂടി കുത്തിയൊലിച്ചുവരുന്നത് ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്ത് സംരക്ഷണഭിത്തിയുടെ സുരക്ഷ ഉറപ്പുവരുത്താനും റോഡിന്റെ ബാക്കി ഭാഗംകൂടി കോൺക്രീറ്റ് ചെയ്യാനും നടപടിവേണമെന്നതാണ് ആവശ്യമെന്ന് ഭൂവുടമകളിലൊരാളായ മുണ്ടപ്പുറം അബ്ദുറഹ്‌മാൻ പറയുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് മലവെള്ളം കുത്തിയൊലിച്ചുപോയ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡിന്റെ മുന്നൂറു മീറ്ററോളം ദൈർഘ്യമുള്ള തകർന്നഭാഗം, എട്ടുവർഷം കഴിഞ്ഞിട്ടും ടാർ ചെയ്ത് നവീകരിക്കാതെ കല്ലും മണ്ണും നിറഞ്ഞും കാടുപിടിച്ചും കിടക്കുകയാണ്. ഈ റീച്ച് കഴിഞ്ഞ് മലമുകളിലേക്ക് എട്ടേക്രവരെ രണ്ടേകാൽ കിലോമീറ്ററോളം ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന റോഡിൽ ടാറിങ് നടത്തിയ തുടക്കഭാഗത്ത് പ്രതലം തകർന്ന് രണ്ടിടത്തായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. മുൻ എം.എൽ.എ. കാരാട്ട് റസാഖിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് 2020 ജനുവരി 27-ന് നാടിന് സമർപ്പിച്ച കോൺക്രീറ്റ് റോഡിന് തൊട്ടുതാഴെയാണ് ഈ റോഡുതകർച്ച. ഈ കോൺക്രീറ്റ് ​േറാഡിന്റെയും, മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി വിഹിതമുപയോഗിച്ച് 2021 ജൂൺ 28-ന് പ്രവൃത്തി പൂർത്തീകരിച്ച കോൺക്രീറ്റ് റോഡിന്റെയും പാർശ്വഭാഗങ്ങളിൽ ചിലയിടത്ത് തകർച്ച നേരിടുന്നുണ്ട്. റോഡിനു കുറു​േക നീർച്ചാൽ കടന്നുപോവുന്ന വളവിൽ റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ ഒരുവശം തകർന്നുതുടങ്ങിയനിലയിലാണ്.