വടകര: മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതി അർഹമായ ചികിത്സാനുകൂല്യം ലഭ്യമാക്കണമെന്നും മുഴുവൻ സർക്കാർ, സ്വകാര്യാശുപത്രികളിലും സേവനം ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുറ്റ്യാടി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

സമ്മേളനം ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനംചെയ്തു. സി.പി. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. പി.എം. അബ്ദുറഹിമാൻ, സി.പി. സർവോത്തമൻ, പി.സി. ഷീബ, വി.വി. വിനോദൻ, പി.എം. കണാരൻ, സി.എം. സതീശൻ, ചാലിൽ അഷറഫ്, കൊളായി രാമചന്ദ്രൻ, കെ.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ഒ.എം. രാജനും വനിതാ സമ്മേളനം കെ.പി. സുലോചനയും ഉദ്ഘാടനംചെയ്തു. ഷീബ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി.എ. പത്മാവതി, പി.കെ. മിനി, ഒ.പി. പ്രമീള, ടി. ശ്രീലത തുടങ്ങിയവർ സംസാരിച്ചു. നാസർ കക്കട്ടിൽ, കുറ്റിയിൽ സരള, നല്ലൂർ ഗംഗാധരൻ, ചേർത്തല സുകുമാരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.