ബാലുശ്ശേരി: കൊളത്തൂർ ഗണേശസാധനാ സേവാസമിതി ഏർപ്പെടുത്തിയ പ്രഥമ നൃത്യശ്രേഷ്ഠ പുരസ്കാരം കലാമണ്ഡലം ടി.എൻ. ലീലാമണിക്ക് സ്വാമിനി ശിവാനന്ദപുരി സമർപ്പിച്ചു. നൃത്തകലയ്ക്ക് നൽകിയ നിസ്തുലമായ സംഭാവനകൾക്കും ഗുരുശിഷ്യ പരമ്പരയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും കലാരംഗത്ത് അനേകം പ്രതിഭകളെ വാർത്തെടുക്കുന്നതിനും നൽകിയ സമർപ്പിതസേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം സമർപ്പിച്ചത്.

To advertise here,

കൊളത്തൂർ ഗണേശസാധനാ സേവാസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ശാംഭവി നൃത്തകലാകേന്ദ്രത്തിലെ കലാകാരരുടെ നൃത്ത അരങ്ങേറ്റം നടന്നു. കൊളത്തൂരപ്പൻ ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി നിർവഹിച്ചു.

പൂക്കാട് കലാലയം വൈസ് പ്രിൻസിപ്പൽ സുനിൽ അധ്യക്ഷത വഹിച്ചു. അജീഷ് നമ്പ്യാക്കൽ ആമുഖഭാഷണം നടത്തി.

നൃത്തഗുരുനാഥൻ സി.ബി. രമേശ് മരതൂരിനെ കലാമണ്ഡലം ടി.എൻ. ലീലാമണി ആദരിച്ചു.

ഗണേശസാധനാ സേവാസമിതി സെക്രട്ടറി സുമേഷ് നന്ദാനത്ത്, ദേവബാല, രാജീവൻ കൊളത്തൂർ, അഞ്ജലി ശ്രീജിത്ത്, ഷാജി വൃന്ദാവനം, റീനാ മാധവൻ എന്നിവർ സംസാരിച്ചു.