കോഴിക്കോട്: സ്‌റ്റൈപ്പന്‍ഡ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 29-ന് സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ.

To advertise here,

മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ 2019 മുതല്‍ മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയില്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിനിധ്യം ഉറപ്പുവരുത്തുക, വന്ദന ദാസ് സംഭവത്തെ തുടര്‍ന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിലെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുക, ഹോസ്റ്റല്‍ സൌകര്യങ്ങളും ഗവേഷണ സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.