കോഴിക്കോട്: പൊതുവിദ്യാഭ്യാസ ഏകീകരണം ഇടതുസര്‍ക്കാറിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ അജന്‍ഡ മാത്രമാണെന്നും അക്കാദമികമായ യാതൊരു പരിഷ്‌കാരവുംകൊണ്ടുവരാത്ത ഏകീകരണം ആത്മഹത്യാപരമാണെന്നും എച്ച്.എസ്.എസ്.ടി.എ. സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മറ്റി രണ്ടാംഘട്ട റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് അതിനനുസൃതമായി സ്‌പെഷ്യല്‍ റൂളുകള്‍ രൂപപ്പെടുത്താനുള്ള ജനാധിപത്യ വിരുദ്ധസമീപനം അവസാനിപ്പിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ എം.എല്‍.എയും പ്രഭാഷകനുമായ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ടു പോവുന്ന ഹയര്‍ സെക്കന്‍ഡറി സംവിധാനത്തെ ഇല്ലായ്മ ചെയ്യാനുള്ള ആത്മഹത്യാപരമായ തുഗ്ലക്കിയന്‍ പരിഷ്‌കാരത്തെ പൊതുസമൂഹം ജാഗ്രതയോടെ സമീപിച്ച് തിരുത്തിക്കേണ്ടതുണ്ടെന്ന് എന്‍.എസ്.യു. ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് അഭിപ്രായപ്പെട്ടു. ജനാധിപത്യ ചര്‍ച്ചകളോ ശാസ്ത്രീയ പഠനമോ ഇല്ലാതെ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസനയവും കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ ഏകീകരണവും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്നും പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയിലേക്ക് നയിക്കുന്ന അനാവശ്യ പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മാറി നില്‍ക്കേണ്ട സാഹചര്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ട വിദഗ്ധരെ പങ്കെടുപ്പിച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംവാദശൃംഖലയുടെ ഭാഗമായാണ് കോഴിക്കോട് വിദ്യാഭ്യാസ സെമിനാര്‍ നടന്നത്. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന തുറന്ന സംവാദത്തില്‍ എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസറും വിദ്യാഭ്യാസ വിദഗ്ധനുമായ കെ.വി. മനോജ്, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം, സി.എസ്.ഐ. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധി സന്തോഷ് കുമാര്‍ എ.പി. മാധ്യമപ്രവര്‍ത്തകരായ ഡോ. എം.കെ. സന്തോഷ്‌കുമാര്‍ , കെ.എ. സൈഫുദ്ദീന്‍ , വി.എസ്. രഞ്ജിത്ത് ,എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂര്‍ത്തി, ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ്, കെ.എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ശ്രീജേഷ് കുമാര്‍, ടി. അശോക് കുമാര്‍ (കെ.പി.എസ്.ടി.എ) എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ റിയാസ് എം, വൈസ് പ്രസിഡന്റ് ടി.എസ്. ഡാനിഷ്, സംസ്ഥാന കൗണ്‍സിലര്‍ കെ.വി. ഷിബു, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജ് വി.ടി എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
എച്ച്.എസ്.എസ്.ടി.എ. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് പി. മുജീബ് റഹ്‌മാന്‍, ജില്ലാ സെക്രട്ടറി ശ്രീനാഥ് സി, സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ കെ.എ, ഫൗസിയ പി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: HSSTA Seminar
Published: 11 Mar 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented