കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മണ്ടാംകടവ് കുമാരനെല്ലൂർ ആലുള്ളകണ്ടി ഭാഗത്ത് ചെറുപുഴയുടെ തീരമിടിച്ചിൽ ഭീഷണിയിൽനിന്ന് മോചനമില്ലാതെ ഏഴുകുടുംബങ്ങൾ.

To advertise here,

വർഷങ്ങളായി ഇവരുടെ പരാതികളും പരിദേവനങ്ങളും വെറുതേയാവുകയാണ്. ജനപ്രതിനിധികൾ നൽകിയ ഉറപ്പുകളും നടപ്പായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നവകേരളയാത്രയിലും വീട്ടുകാർ നിവേദനം നൽകിയിരുന്നു.

മണ്ടാംകടവ് പാലത്തിനുതാഴേക്ക് അരക്കിലോമീറ്ററോളം ദൂരംവരുന്ന തീരമാണ് ഇടിച്ചിൽഭീഷണിയിലുള്ളത്. പാലത്തി

നടുത്തുള്ള രണ്ടുവീടുകൾ ഇടിച്ചിൽഭീഷണിയോടൊപ്പം എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കത്തിൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളാണ്.

ഒരുവീടിന്റെ തറയുടെ അടുത്തുവരെ പുഴയോരം ഇടിഞ്ഞുപോയ അവസ്ഥയാണ്. കൊച്ചുകുട്ടികളും മറ്റുമുള്ള ഈ കുടുംബാംഗങ്ങൾക്ക് മുറ്റംപോലും ഇല്ലാത്ത ദുരിതാവസ്ഥയാണ്. ഇതിനുതാഴെ ആലുള്ളകണ്ടികടവുമുതൽ താഴെഭാഗം പുഴയ്ക്ക് കൊടുംവളവാണ്. ഈ വളവുള്ള ഭാഗത്ത് 25 അടിയിലേറെ ഉയരമുള്ള പുഴയോരത്തെ അഞ്ചുവീടുകളാണ് ഏറ്റവുംകൂടുതൽ ഭീഷണിനേരിടുന്നത്.

ഈ തീരം ഇടിഞ്ഞ് വീടുകൾക്ക് അടുത്തെത്തിയ അവസ്ഥയിലാണുള്ളത്. ഈ സ്ഥിതി തുടർന്നാൽ വൈകാതെ വീടുകളെയും ബാധിക്കും. ഓരോ മഴക്കാലത്തും ഈ ഭാഗം ഇടിഞ്ഞിടിഞ്ഞ് വീടുകളുടെ മുറ്റംവരെ എത്തിയ അവസ്ഥയുണ്ട്. ഇതുതുടർന്നാൽ വീടുകൾക്കും തകർച്ചയുണ്ടാകാം. അഞ്ചും പത്തും സെന്റ് മാത്രമുള്ള ഈ കുടുംബങ്ങളുടെ ചെറിയ കൃഷിയും ഫലവൃക്ഷങ്ങളും മറ്റും ഉള്ള മണ്ണാണ് പുഴയെടുത്തുകൊണ്ടിരിക്കുന്നത്.

പുഴയ്ക്ക് ബണ്ടുകെട്ടിയ അവസ്ഥ

ആലുള്ളകണ്ടി വളവിൽ പുഴയുടെ ഇരുവശങ്ങളിലും മണ്ണും മരങ്ങളും മുളങ്കൂട്ടവുംവീണ് പുഴ ചുരുങ്ങി കുപ്പിക്കഴുത്തുപോലെയായി.

ഒരുവശം മണ്ണിടിഞ്ഞ് നിരന്ന് പുഴയുടെ പകുതിയിലേറെ കരഭൂമിയായി മരങ്ങളും കാടുമായി കിടക്കുകയാണ്. മറുഭാഗത്ത് കഴിഞ്ഞ മഴക്കാ

ലത്ത് മുളങ്കൂട്ടം കരയടക്കം മറിഞ്ഞുവീണതിന്റെ തലമാ

ത്രമാണ് വെട്ടിമാറ്റിയത്. ചുവടുഭാഗം പുഴയുടെ മധ്യത്തിൽ

പുതിയ മുളങ്കൂട്ടമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടുചേർന്ന് നേരത്തേ കടപുഴകിയവീണ മരവും കിടപ്പുണ്ട്.

കൊടുംവളവിൽ ഒരുവശം പകുതി കരഭൂമിയായും മറുഭാഗം മുളങ്കൂട്ടം കൈയടക്കിയും പുഴയ്ക്ക് ബണ്ടുകെട്ടിയ അവസ്ഥയാ

ണ്. ഈ തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ അടുത്ത മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ തീവ്രതയും കുത്തൊഴുക്കിന്റെ ആഘാതവും രൂക്ഷമാകും. ഈ തീരത്തിന്റെ മുകളിലാണ് ഇപ്പോൾത്തന്നെ ഭീഷണിനേരിടുന്ന അഞ്ചു വീടുകളുള്ളത്.

സ്ഥിതിതുടർന്നാൽ കൂടുതൽ വീടുകളെയും ബാധിക്കുകയുംചെയ്യും. പുഴയോരം ശക്തമായി കെട്ടിസംരക്ഷിച്ചില്ലെങ്കിൽ ശക്തമായ കുത്തൊഴുക്കിൽ വീടുകൾക്ക് തകർച്ചാസാധ്യത നിലനിൽക്കുകയാണ്.

മണ്ണുവീണു നികന്നുപോയതും മുളങ്കൂട്ടവും എല്ലാം നീക്കംചെയ്ത് പുഴയുടെ സ്വാഭാവികവീതിയും ആഴവും വീണ്ടെടുക്കുകയും പുഴയോരം കരിങ്കല്ലുകെട്ടിയോ കോൺക്രീറ്റ് ചെയ്തോ സംരക്ഷണഭിത്തി

യുണ്ടാക്കുകയും ചെയ്താലേ പ്രദേശത്തെ കുടുംബങ്ങൾക്ക് ഭീഷണി ഒഴിയൂ.

ഇറങ്ങാനും കയറാനും പറ്റാത്ത കടവ്

മഴക്കാലത്തുപോലും കിണറുകളിൽ വെള്ളംകിട്ടാത്ത സ്ഥലങ്ങളാണ് പരിസരത്തെ കുന്നിൻപ്രദേശങ്ങൾ. അതുകൊണ്ട് ചെറുപുഴയുടെ ആലള്ളകണ്ടിക്കടവ് ധാരാളം ആളുകൾ കുളിക്കാനും തുണി കഴുകാനും ഒക്കെ ഉപയോഗിക്കുന്നതാണ്.

തൊട്ടടുത്ത കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾക്കും ബലിതർപ്പണത്തിനും ഉപയോഗിക്കുന്നതും ഈ കടവാണ്.

എന്നാൽ, ഈ ഈ കടവിലേക്ക് നിലവിലുള്ള സ്റ്റെപ്പുകൾ വഴി ഇറങ്ങാനോ കയറാനോ പറ്റാത്ത അവസ്ഥയിലാണ്. കുട്ടികൾക്കും വയോജനങ്ങൾക്കും ഇറങ്ങാൻതന്നെ കഴിയില്ല.

കടവ് നവീകരിച്ചപ്പോൾ സ്റ്റെപ്പുകൾ നിർമിച്ചതിന്റെ അപാകമാണ് കാരണം. സ്റ്റെപ്പുകൾ ഓരോന്നിനും ഓരോ വീതിയും ഉയരവുമാണ്. ചിലത് ഉയരംകുറഞ്ഞ

താണെങ്കിൽ ചിലതിന് മുക്കാൽ മീറ്റർവരെ ഉയരം വരും. ചിലത് വളരെ വീതികൂടിയതാണ്. ചിലതിന് വീതി കുറവാണ്. ചിലത് ഒരു ഭാഗത്തേക്ക് ചരിഞ്ഞ് ഇരിക്കുന്നതാണ്. മറ്റുചിലത് മറ്റൊരു ഭാഗത്തേക്കാണ് ചരിഞ്ഞിരിക്കുന്നത്. തുണിയും മറ്റുമായി ഇറങ്ങുമ്പോൾ സൂക്ഷി

ച്ചില്ലെങ്കിൽ വീഴും.

ഉയരംകൂടിയ സ്റ്റെപ്പുകളിൽ കാലെടുത്തുവച്ച് കയറാനും ഇറങ്ങാനും ചെറുപ്പക്കാർക്കുപോലും എളുപ്പമല്ല.

മഴക്കാലമായാൽ പായൽ പിടിച്ച് വഴുവഴുപ്പുംകൂടി ആകുമ്പോൾ കൂടുതൽ അപകടസാധ്യതയിലുമാകും. അപാകം തീർത്ത്‌ നവീകരിക്കുകയും വശങ്ങളിൽ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കുകയും വേണം.

തീരം കെട്ടിസംരക്ഷിക്കാൻ ഇനിയും വൈകരുത്

60 വർഷത്തോളമായി പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഏറെക്കാലമായി വലിയ ഇടിച്ചിൽ ഭീഷണിയിലാണ് ജീവിക്കുന്നത്. ചെറുകിട ജലസേചനവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് പുഴയോരം കെട്ടിസംരക്ഷിച്ച് പ്രശ്നം പരിഹരിക്കണം.

അബ്ദു തരിപ്പയൽ ‍‌‍

പ്രദേശവാസി